ഒറ്റക്ക് താമസിച്ചിരുന്ന വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; നിർണായക കണ്ടെത്തൽ, കൊലപാതകമെന്ന് പൊലീസ്

Published : Nov 19, 2024, 05:43 PM IST
ഒറ്റക്ക് താമസിച്ചിരുന്ന വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; നിർണായക കണ്ടെത്തൽ, കൊലപാതകമെന്ന് പൊലീസ്

Synopsis

ഇന്നലെ വൈകുന്നേരമാണ് സംഭവം. കളമശ്ശേരിയിലെ അപ്പാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജെയ്സിയുടെ മകൾ കാനഡയിലാണ്. അമ്മയെ ഫോണിൽ വിളിച്ചപ്പോൾ കിട്ടാത്തതിനെ തുടർന്ന് ബന്ധുക്കളേയും പൊലീസിനേയും വിളിച്ചറിയിക്കുകയായിരുന്നു. 

കൊച്ചി: ഒറ്റക്ക് താമസിച്ചിരുന്ന വീട്ടമ്മയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കൊലപാതകം സ്ഥിരീകരിച്ചത്. പെരുമ്പാവൂർ സ്വദേശി ജെയ്സി ഏബ്രഹാമിനെ (55) ആണ് കളമശ്ശേരി കൂനംതൈയിലെ അപ്പാർട്മെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഇന്നലെ വൈകുന്നേരമാണ് സംഭവം. കളമശ്ശേരിയിലെ അപ്പാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജെയ്സിയുടെ മകൾ കാനഡയിലാണ്. അമ്മയെ ഫോണിൽ വിളിച്ചപ്പോൾ കിട്ടാത്തതിനെ തുടർന്ന് ബന്ധുക്കളേയും പൊലീസിനേയും വിളിച്ചറിയിക്കുകയായിരുന്നു. പൊലീസെത്തി വാതിൽ തുറന്നപ്പോഴാണ് ജെയ്സിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ബിസിനസ് നടത്തിയിരുന്ന ആളാണ് ജെയ്സി. അതുകൊണ്ടു തന്നെ അത്തരത്തിലൊരു തർക്കമോ മറ്റോ ഉണ്ടായിരുന്നോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. തലയിലുള്ള ആഴത്തിലുള്ള മുറിവു കണ്ടതോടെ പൊലീസിന് കൊലപാതകമാണോ എന്ന് സംശയമുണ്ടായിരുന്നു. മുഖത്ത് വികൃതമായ രീതിയിലായിരുന്നു പരിക്കേറ്റിരുന്നത്. മർദനത്തിന് ശേഷമാണ് മരണമെന്ന് ഇന്നലെ തന്നെ പൊലീസിന് വിവരമുണ്ടായിരുന്നു. തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് തലക്കേറ്റ ​ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചത്. 

അതേസമയം, പ്രതിയെ ഇതുവരേയും പിടികൂടാനായിട്ടില്ല. ഫ്ലാറ്റിൽ സ്ഥിരമായി വന്നുപോവുന്നവരെയും സിസിടിവിയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. 

സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ അപകടം; ഓട്ടോറിക്ഷ മറിഞ്ഞ നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്
അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി