തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷ് ട്രിപ്പിള്‍ ലോക്ക്ഡൌണിനിടെ സംസ്ഥാനം വിട്ടതെങ്ങനെയാണെന്നതിന് മറുപടിയുമായി മുഖ്യമന്ത്രി. മാധ്യമവാര്‍ത്തകളെ ഉദ്ധരിച്ചാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയത്. ട്രിപ്പിള്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കുന്നതിന് രണ്ടുദിവസം മുന്‍പ് തന്നെ സ്വപ്ന ഫ്ലാറ്റില്‍ നിന്ന് പോവുന്ന സിസിടിവി ദൃശ്യങ്ങള്‍ ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. കേരളത്തില്‍ നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് പോകുന്നയാള്‍ക്ക് പോകുന്ന സംസ്ഥാനത്തിലെ നടപടിക്രമങ്ങള്‍ പാലിച്ചാല്‍ മതിയെന്ന വാര്‍ത്ത കൊടുത്തതും മാധ്യമങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു
"
ഇതില്‍ തന്നെ അവര്‍ സംസ്ഥാനം വിട്ടത് എങ്ങനെയെന്നതിനുള്ള മറുപടിയുണ്ട്. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാന അതിര്‍ത്തി കടക്കുന്നതിന് പ്രത്യേക പാസോ അനുമതിയോ ആവശ്യമില്ല. എത്തിച്ചേരണ്ട സംസ്ഥാനം നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുകയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.
കൊവിഡ് കാലത്ത് സ്വപ്നയും സന്ദീപും കേരളം വിട്ടതെങ്ങനെ ? സർക്കാരിനെതിരെ ആരോപണം കടുപ്പിച്ച് പ്രതിപക്ഷം
സ്വപ്നയും കൂട്ടരും കര്‍ണാടകയില്‍ എത്തിയതെങ്ങനെ?; സംശയം വി മുരളീധരന് നേരെയെന്ന് എംഎം മണി
ജോലിക്കായി വ്യാജബിരുദസർട്ടിഫിക്കറ്റ്; സ്വപ്ന സുരേഷിനെതിരെ കേരള പൊലീസ് കേസെടുത്തു
സ്വപ്നയും സന്ദീപും ഒരാഴ്ച കസ്റ്റഡിയിൽ; യുഎഇയിൽ വ്യാജരേഖയുണ്ടാക്കിയെന്ന് എൻഐഎ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam