സിഗരറ്റിലും വ്യാജൻ; പ്രമുഖ ബ്രാൻഡുകളുടെ വ്യാജ പതിപ്പുകളുടെ വൻ ശേഖരം പിടികൂടി

Published : Jul 02, 2024, 10:00 AM IST
സിഗരറ്റിലും വ്യാജൻ; പ്രമുഖ ബ്രാൻഡുകളുടെ വ്യാജ പതിപ്പുകളുടെ വൻ ശേഖരം പിടികൂടി

Synopsis

ഇ-സിഗിരറ്റുകളുടെ ശേഖരവും ഉണ്ടായിരുന്നു. കഞ്ചാവ് പൊതിയാനുള്ള റാപ്പും പാൻ മസാല ഉത്പന്നങ്ങളും കണ്ടെടുത്തിട്ടുണ്ട്.

കൊച്ചി: കാഞ്ഞൂരിൽ പ്രമുഖ ബ്രാൻഡുകളുടെ വ്യാജ സിഗിറ്റുകളുടെ വൻ ശേഖരം പിടികൂടി. ഒരു സ്വകാര്യ സംഭരണ ശാലയിൽ ഇത്തരം സിഗിരറ്റുകളുടെ വലിയ ശേഖരമുണ്ടെന്ന് രഹസ്യ വിവരം കിട്ടിയതിനെ തുടർന്നാണ് നെടുമ്പാശ്ശേരിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധിച്ചത്. അനധികൃതമായി എത്തിച്ച പുകയിലെ ഉത്പന്നങ്ങളുടെ വലിയ ശേഖരം ഇവിടെ കണ്ടെത്തി.

ഇതിന് പുറമെയാണ് വലിയ സിഗിരറ്റ് ബ്രാൻഡുകളുടെ വ്യാജ പതിപ്പുകൾ ഇവിടെ നിന്ന് കണ്ടെടുത്തത്. ഇ-സിഗിരറ്റുകളുടെ ശേഖരവും ഉണ്ടായിരുന്നു. കഞ്ചാവ് പൊതിയാനുള്ള റാപ്പും പാൻ മസാല ഉത്പന്നങ്ങളും കണ്ടെടുത്തിട്ടുണ്ട്. സംഭരണ കേന്ദ്രം നടത്തിയിരുന്ന യുവാക്കൾ കസ്റ്റംസിന്റെ റെയ്ഡിന് പിന്നാലെ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. ഇവരെ  കസ്റ്റംസ് തെരയുകയാണ് ഇപ്പോൾ. മഞ്ജേഷ് അൽത്താഫ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഇരുവരും നെടുമ്പാശേരി സ്വദേശികളാണെന്നാണ് റിപ്പോർട്ടുകൾ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിവാഹത്തിന് പായസം ഉണ്ടാക്കുന്നതിനിടെ പായസച്ചെമ്പിലേക്ക് വീണു; ചികിത്സയിലിരിക്കെ മധ്യവയസ്കന് ദാരുണാന്ത്യം
റിപ്പബ്ലിക് ദിനാഘോഷം വിപുലമായി സംഘടിപ്പിക്കാൻ നിർദ്ദേശം; തലസ്ഥാന നഗരത്തിൽ ഗവർണർ ദേശീയ പതാക ഉയർത്തും