ആവേശക്കടലിലേക്ക് അൻവർ, നിലമ്പൂരിൽ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വൻ ജനാവലി  

Published : Sep 29, 2024, 07:20 PM ISTUpdated : Sep 29, 2024, 09:44 PM IST
ആവേശക്കടലിലേക്ക് അൻവർ, നിലമ്പൂരിൽ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വൻ ജനാവലി  

Synopsis

ചന്തക്കുന്നിൽ നിന്നും വൻ ജനാവലിക്കൊപ്പം പ്രകടനമായാണ് അൻവർ യോഗ സ്ഥലത്തേക്ക് എത്തിയത്. 

മലപ്പുറം :  പി.വി.അൻവർ എം.എൽ.എയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വൻ ജനാവലി. 50 പേർ പോലുമെത്തില്ലെന്ന് സിപിഎം പരിഹസിച്ചിടത്ത് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നായി വൻ ജനാവലിയാണ് നിലമ്പൂരിലെ ചന്തക്കുന്നിലെത്തിയത്. സിപിഎം പ്രവർത്തകരും ലീഗ് പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും സമ്മേളനത്തിയവരിലുണ്ട്. അൻവർ പറയുന്നത് കേൾക്കാനാണെത്തിയതെന്നായിരുന്നു സ്ഥലത്ത് നിന്നും ജനങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. ചന്തക്കുന്നിൽ നിന്നും വൻ ജനാവലിക്കൊപ്പം പ്രകടനമായാണ് അൻവർ യോഗ സ്ഥലത്തേക്ക് എത്തിയത്. 

വഴിക്കടവ് മുൻ പഞ്ചായത്ത് പ്രസിഡണ്ട് സിപിഎം എടക്കര ഏരിയ കമ്മറ്റി മുൻ അംഗം ഇ.എ.സുകുവാണ് രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സ്വാഗതം പ്രസംഗം നടത്തിയത്. നിലമ്പൂരിൽ അൻവർ നടത്തിയ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ സുകു, നിലമ്പൂരിലെ തദ്ദേശഭരണ സ്ഥാപനങ്ങളിൽ സിപിഎം ഭരണം നേടിയതിൽ അൻവറിന് നിർണായക പങ്കുണ്ടെന്നും കൂട്ടിച്ചേർത്തു. ഒന്നാം പിണറായി സർക്കാരിനെക്കുറിച്ച് പാർട്ടിക്കാർക്ക് പരാതി ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ കാൽക്കിലെ മണ്ണ് ഒലിച്ചുപോവുകയാണെന്നും സുകു കൂട്ടിച്ചേർത്തു. 

ജയിലിലടയ്ക്കട്ടെ, നോക്കാമെന്ന് അൻവർ; പ്രതികരണം തേടുന്നതിനിടെ അലനല്ലൂരിൽ മാധ്യമപ്രവർത്തകർക്കുനേരെ കയ്യേറ്റം

 

 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം