Kerala Byelection Live: പാലക്കാട് ബിജെപിക്ക് കുറഞ്ഞത് 7000 വോട്ട്: കനത്ത തിരിച്ചടി താമരക്കോട്ടയായ നഗരസഭയിൽ

Published : Nov 23, 2024, 11:43 AM IST
Kerala Byelection Live: പാലക്കാട് ബിജെപിക്ക് കുറഞ്ഞത് 7000 വോട്ട്: കനത്ത തിരിച്ചടി താമരക്കോട്ടയായ നഗരസഭയിൽ

Synopsis

യുഡിഎഫ് അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവച്ച നഗരസഭ മേഖലയിൽ ഇടത് സ്ഥാനാർത്ഥിയും വോട്ടുയർത്തി

പാലക്കാട് നഗരസഭയിൽ ബിജെപിക്ക് കനത്ത തിരിച്ചടി. 2021 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ ഏഴായിരം വോട്ട് കുറഞ്ഞു. യുഡിഎഫ് അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവച്ച ഇവിടെ ഇടത് സ്ഥാനാർത്ഥിയും വോട്ടുയർത്തി. എന്നാൽ ബിജെപിക്ക് വലിയ ക്ഷീണമാണ് സംഭവിച്ചിരിക്കുന്നത്.

2021 ൽ നഗരസഭയിലെ വോട്ടെണ്ണി കഴിഞ്ഞപ്പോൾ 34143 വോട്ട് നേടായിരുന്നു. 2024 ലോക്സഭയിൽ 29355 വോട്ടും കിട്ടിയിരുന്നു. എന്നാൽ ഇക്കുറി 27077 വോട്ട് മാത്രമാണ് നേടാനായത്. 7066 വോട്ട് 2021 നെ അപേക്ഷിച്ച് കുറഞ്ഞു.

മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. പാലക്കാട് പിരായിരി പഞ്ചായത്തിൽ വോട്ടെണ്ണിയപ്പോൾ ലീഡ് കുത്തനെ ഉയർത്തിയിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. 5063 വോട്ടിൻ്റെ ലീഡാണ് എട്ടാം റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിക്കുള്ളത്. എട്ടാം റൗണ്ട് പിന്നിടുമ്പോൾ ബിജെപി സ്ഥാനാർത്ഥിക്ക് 28623, എൽഡിഎഫിന് 18172, യുഡിഎഫിന് 28398 വോട്ടുമാണ് ഉള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്തിയില്ല, സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു