63 പവൻ സ്വർണവും ഒരു ലക്ഷം രൂപയും സൂക്ഷിച്ചത് കിടപ്പുമുറിയിൽ, ആളില്ലാത്തത് അറിഞ്ഞെത്തിയ കള്ളൻ? വൻ മോഷണം

Published : Nov 29, 2024, 02:23 PM IST
63 പവൻ സ്വർണവും ഒരു ലക്ഷം രൂപയും സൂക്ഷിച്ചത് കിടപ്പുമുറിയിൽ, ആളില്ലാത്തത് അറിഞ്ഞെത്തിയ കള്ളൻ? വൻ മോഷണം

Synopsis

ഒറ്റപ്പാലം ത്രാങ്ങാലിയിൽ 63 പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷണം പോയി. പൊലീസ് അന്വേഷണം തുടങ്ങി

പാലക്കാട്: ഒറ്റപ്പാലം ത്രാങ്ങാലിയിൽ വീട് കുത്തിത്തുറന്ന് 63 പവൻ സ്വർണവും ഒരു ലക്ഷം രൂപയും കവർന്നു. മാന്നനൂർ ത്രാങ്ങാലി സ്വദേശി ബാലകൃഷ്ണൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ഇദ്ദേഹവും കുടുംബവും വീട്ടിലില്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. വീടിൻ്റെ മുകൾ നിലയിലെ വാതിൽ കുത്തിത്തുറന്നാണ് താഴെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവർന്നത്. വ്യാഴാഴ്ച രാത്രി ഏഴ് മണിക്കും വെള്ളിയാഴ്ച രാവിലെ ആറ് മണിക്കും ഇടയിലാണ് മോഷണം. മോഷ്ടാക്കൾ കുടുംബവുമായി അടുപ്പമുള്ളവരാണെന്ന് സംശയമുണ്ട്. ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് സംഘടനകളിൽ സർക്കാരിന്റെ പൊളിച്ചുപണി, ഇനി രണ്ട് സംഘടനകൾ മാത്രം, ഡിജിപിക്കും സർക്കാരിനും പരാതി നൽകി നിലവിലെ ഭാരവാഹികൾ
വ്യാജവാർത്തയിൽ നിയമനടപടി; 2 ഓൺലൈൻ മാധ്യമങ്ങൾക്ക് വക്കീൽനോട്ടീസയച്ച് പി കെ ശ്രീമതി, മറ്റ് മാധ്യമങ്ങൾക്ക് നാളെ അയക്കും