കായംകുളം ലൈംഗിക അതിക്രമം: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം

Published : Apr 14, 2026, 06:46 AM IST
sexual assault case

Synopsis

കായംകുളം ലൈംഗിക അതിക്രമത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ജില്ലാ പൊലീസ് മേധാവി 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. പരാതിക്കാരിയുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും.

ആലപ്പുഴ: കായംകുളം ലൈംഗിക അതിക്രമത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ജില്ലാ പൊലീസ് മേധാവി 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. അതേസമയം, പരാതിക്കാരിയുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും. അന്വേഷണ ചുമതല ഡിവൈഎസ്പിക്ക് കൈമാറിയ സാഹചര്യത്തിലാണ് മൊഴി വീണ്ടും രേഖപ്പെടുത്തുന്നത്. മൊഴിയുടെ അടിസ്ഥാനത്തിൽ സിനിൽ സബാദിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും. അതിജീവിതയുടെ രഹസ്യ മൊഴി മാവേലിക്കര മജിസ്‌ട്രേറ്റ് രേഖപ്പെടുത്തും. ഇതിനായി ആലപ്പുഴ സിജെഎം കോടതി മാവേലിക്കര മജിസ്‌ട്രേറ്റിന് നിർദേശം നൽകി.

ഏപ്രിൽ നാലിനാണ് കായംകുളത്ത് വച്ച് അപകടത്തിൽ പെട്ട യുവതിക്കുനേരെ ലൈംഗിക അതിക്രമം നടന്നത്. സംഭവത്തിൽ ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണ പുരോഗതിയില്ലെന്നും കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നുമുള്ള യുവതിയുടെ പരാതി ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് വിട്ടത്. പിന്നാലെ ഡിജിപി ആലപ്പുഴ ജില്ലാ പോലിസ് മേധാവിയോട് റിപ്പോർട്ട്‌ തേടുകയായിരുന്നു. എന്നാൽ കേസ് എടുക്കുന്നതിലും തുടർ നടപടികളിലും കായംകുളം പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം.പി മോഹനചന്ദ്രൻ ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. പരാതി ലഭിച്ചയുടൻ കേസെടുത്തെന്നും പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ഡിജിപിക്ക് നൽകിയ റിപ്പോർട്ടിലെ വിശദീകരണം. തുടർന്ന് കേസന്വേഷണം കായംകുളം എസ്എച്ച്ഓയിൽ നിന്ന് കായംകുളം ഡിവൈഎസ്പിക്ക് കൈമാറുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചുട്ടുപൊള്ളി കേരളം, 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്; പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം
Malayalam News Live Updates: കായംകുളം ലൈംഗിക അതിക്രമം - കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം