കൈരളി, ശ്രീ, നിള തിയേറ്ററുകളിലെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ; 'അന്വേഷണം മുതിർന്ന ഉദ്യോഗസ്ഥനെ ഏൽപ്പിക്കണം'

Published : Oct 23, 2026, 07:23 PM IST
cctv-footage-of-couples-in-movie-theatres

Synopsis

തിരുവനന്തപുരത്തെ സർക്കാർ തിയേറ്ററുകളിൽ നിന്ന് സഭ്യേതര ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ ഹൈടെക് സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്താനാണ് ഉത്തരവ്.

തിരുവന്തപുരം: സർക്കാർ ഉടമസ്ഥതതയിൽ തിരുവനന്തപുരത്തുള്ള കൈരളി, ശ്രീ, നിള തീയേറ്ററുകളിൽ സിനിമ കാണാനെത്തിയവരുടെ സഭ്യേതര ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ കേസന്വേഷണത്തിന്റെ മേൽനോട്ടം ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥന ഏൽപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ പോലീസ് മേധാവിക്ക് (സിറ്റി) നിർദ്ദേശം നൽകി. ആവശ്യമെങ്കിൽ ഹൈടെക് സെല്ലിന്റെ സഹായം തേടണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടാൽ ഹൈടെക് സെൽ ആവശ്യമായ സഹായം നൽകണം. അന്വേഷണം ഊർജ്ജിതമാക്കി കുറ്റവാളികളെ കണ്ടെത്തി എത്രയും വേഗം നിയമാനുസരണം നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. സ്വകാര്യതാലംഘന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സംസ്ഥാനത്തെ എല്ലാ സിനിമാ തീയേറ്ററുകളും സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ഉറപ്പാക്കണമെന്നും ഉത്തരവിൽ പറഞ്ഞു.

കൈരളി, ശ്രീ, നിള തീയേറ്ററുകളിൽ നിന്നുള്ള സിസിറ്റിവി ദൃശ്യങ്ങൾ ചോർന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് സംബന്ധിച്ച് സൈബർ സെല്ലിൽ നിന്നും വിവരം ലഭിച്ചതായി ചലച്ചിത്ര വികസന കോർപ്പറേഷൻ എം.ഡി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സ്വകാര്യതാലംഘനം ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. കെ.എസ്.എഫ്.ഡി.സിയുടെ അറിവോ സമ്മതമോ ഇല്ലാതെ സംഭവിച്ച വിഷയത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്താൻ സൈബർ സെൽ എ.ഡി.ജി.പി ക്ക് കത്ത് നൽകിയിട്ടുണ്ട്. സൈബർ സെല്ലിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ ക്രൈം 172/2025 നമ്പറായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്നും റിപ്പോർട്ടിൽ പറഞ്ഞു. എന്നാൽ ദൃശ്യങ്ങൾ ഏത് കാലഘട്ടത്തിൽ ആരിലൂടെ എങ്ങനെ ചോർന്നു എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കെ.എസ്.എഫ്.ഡി.സി എം.ഡിയുടെ റിപ്പോർട്ടിൽ പറഞ്ഞു. പ്രതികളെ കണ്ടെത്താൻ സാങ്കേതികവും നിയമപരവുമായ അന്വേഷണം നടക്കുകയാണെന്ന് സൈബർ പോലീസ് ഇൻസ്പെക്ടറുടെ റിപ്പോർട്ടിൽ പറഞ്ഞു. ക്രൈം നമ്പർ 172/2025 ന്റെ അന്വേഷണം നാളിതുവരെ പൂർത്തിയാക്കിയിട്ടില്ലെങ്കിൽ എത്രയും വേഗം പൂർത്തിയാക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ പൊതുപ്രവർത്തകനായ അഡ്വ. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വെടിയൊച്ച കേട്ട ഞാനാണോ തെളിയിക്കേണ്ടത്?', സിപിഎം നേതാവിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി ശ്രീനാദേവി കുഞ്ഞമ്മ
ബ്ലാസ്റ്റേഴ്സിന്റെ ഹോം മാച്ച് പ്രതിസന്ധി ഒഴിഞ്ഞു; മത്സരം കൊച്ചിയില്‍ തന്നെ