ഇ-പോസ് മെഷീൻ തകരാർ കാരണം റേഷൻ വിതരണം മുടങ്ങുന്ന സംഭവങ്ങൾ ആവർത്തിക്കരുത്: മനുഷ്യാവകാശ കമ്മീഷൻ

Published : Oct 06, 2025, 09:08 PM IST
Ration shop

Synopsis

റേഷൻ കടകളിലെ ഇ-പോസ് മെഷീനിന്റെ പ്രവർത്തനം തകരാറിലായി റേഷൻ വിതരണം തടസപ്പെടുന്നതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർ പേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉപഭോക്തൃകാര്യ കമ്മീഷണർക്ക് നിർദ്ദേശം നൽകി.

തിരുവനന്തപുരം: റേഷൻ കടകളിലെ ഇ-പോസ് മെഷീനിന്റെ പ്രവർത്തനം തകരാറിലായി റേഷൻ വിതരണം തടസപ്പെടുന്നതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർ പേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉപഭോക്തൃകാര്യ കമ്മീഷണർക്ക് നിർദ്ദേശം നൽകി.ഇ-പോസ് മെഷീനിന്റെ പ്രവർത്തനം തടസപ്പെടുന്നതിനെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി. പൊതുവിതരണ - ഉപഭോക്തൃ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ റേഷൻ ഉപഭോക്താക്കളുടെ ഇ-കെ.വൈ.സി. അപ്ഡേഷനുമായി ബന്ധപ്പെട്ടാണ് റേഷൻ വിതരണത്തിൽ സാങ്കേതിക തടസങ്ങളുണ്ടായതെന്ന് പറയുന്നു. 

റേഷൻ വിതരണം സുഗമമാക്കുന്നതിനായി വിതരണം ചെയ്യുന്ന ദിവസങ്ങൾ ദീർഘിപ്പിച്ച് നൽകിയിട്ടുണ്ട്. റേഷൻ വിതരണത്തിൽ ഉണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാൻ തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എല്ലാ ഇ-പോസ് മെഷീനുകളുടെയും സർവ്വീസ് പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ റേഷൻ വിതരണത്തിൽ ഉപയോഗിക്കുന്ന ബി.എസ്.എൻ.എൻ ബാൻഡ് വിഡ്ത്ത് സെക്കന്റിൽ 20 എം.ബി. എന്നുള്ളത് 50 എം.ബി യാക്കി ഉയർത്തി. പൊതുവിതരണ വകുപ്പിന്റെ സെർവറിൽ ഉണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങൾ കാരണം റേഷൻ മുടങ്ങാതിരിക്കാൻ എൻ.ഐ.സിയുടെ സെർവറുകൾ കൂടി റേഷൻ വിതരണത്തിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പൊതുപ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

PREV
Read more Articles on
click me!

Recommended Stories

പൊലീസും ആമീനും എത്തിയില്ല, മോഷണ പരാതിയിൽ പരിശോധന നടക്കാത്തതിനാൽ ജയിലിലേക്ക് മടങ്ങി മോൻസൺ മാവുങ്കൽ
ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യ വിളമ്പും; നിയമപരമായ പ്രശ്നങ്ങളില്ലെന്ന് കെ ജയകുമാർ