മദ്യം അർബുദത്തിന് കാരണമാകുമെന്ന പ്രത്യേക ലേബൽ ആവശ്യമില്ല; ഓരോ രോഗത്തിനും പ്രത്യേകം മുന്നറിയിപ്പുകൾ വേണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ

Published : Apr 07, 2026, 06:25 PM IST
kerala  bevco to use special QR codes hologram in liquor bottle to ensure security

Synopsis

മദ്യം അർബുദത്തിന് കാരണമാകുന്നുവെന്ന ലേബൽ മദ്യക്കുപ്പികൾക്ക് പുറത്ത് പതിപ്പിക്കേണ്ടതില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ. മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് മദ്യകുപ്പികൾക്ക് പുറത്ത് ഇംഗ്ലീഷിലും മലയാളത്തിലും രേഖപ്പെടുത്തുന്നതിനാൽ അർബുദത്തിന്റെ കാര്യം എടുത്തുപറയേണ്ടതില്ല.

മലപ്പുറം: മദ്യം അർബുദത്തിന് കാരണമാകുന്നുവെന്ന ലേബൽ മദ്യക്കുപ്പികൾക്ക് പുറത്ത് പതിപ്പിക്കേണ്ടതില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ്. അർബുദത്തിന് കാരണമാകുമെന്ന ലേബൽ മദ്യക്കുപ്പികളിൽ പതിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി. 

മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് മദ്യകുപ്പികൾക്ക് പുറത്ത് ഇംഗ്ലീഷിലും മലയാളത്തിലും രേഖപ്പെടുത്തുന്നതിനാൽ അർബുദത്തിന്റെ കാര്യം എടുത്തുപറയേണ്ടതില്ല. മദ്യപാനം അവയവങ്ങളെ ബാധിക്കുമെന്നും ഗുരുതര രോഗങ്ങൾക്ക് കാരണമാകുമെന്നും ഇതിൽ നിന്നും വ്യക്തമാണെന്ന് ഉത്തരവിൽ പറയുന്നു.

അമിത മദ്യപാനം കാൻസറിന് മാത്രമല്ല കരൾ വീക്കം മുതലായ രോഗങ്ങൾക്കും കാരണമാകുമെന്ന സാഹചര്യത്തിലാണ് ആരോഗ്യത്തിന് ഹാനികരം എന്ന ലേബൽ പതിപ്പിച്ചിട്ടുള്ളതെന്ന് എക്സൈസ് കമ്മീഷണർ കമ്മീഷനെ അറിയിച്ചു. ഓരോ രോഗത്തിനും പ്രത്യേകം മുന്നറിയിപ്പുകൾ മദ്യക്കുപ്പികളിൽ സ്ഥാപിക്കുന്നത് പ്രായോഗികമല്ലന്നും റിപ്പോർട്ടിൽ പറഞ്ഞു. കാവുംപുറം സ്വദേശി സി എസ് സജീവ് കുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഏത് മൂഡ്, 'പൊളി'റ്റിക്കൽ മൂഡ്, ക്രെയിനിലേറി കിരീടം വച്ച് സ്ഥാനാർഥികൾ, ആവേശ കടലേറി കൊട്ടിക്കലാശം; ഇനി നിശ്ശബ്ദ പ്രചാരണം, മറ്റന്നാൾ കേരളത്തിന്‍റെ 'വിധി'
ആവേശം അലതല്ലി പരസ്യ പ്രചരണം; അവസാന ലാപ്പിലും വൻ ജനപങ്കാളിത്തം, എങ്ങും വീറും വാശിയും ആട്ടവും പാട്ടും