ശ്രീറാം വെങ്കിട്ടരാമന്‍റെ രക്തസാബിള്‍ എടുക്കാത്ത മ്യൂസിയം പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍

Published : Aug 03, 2019, 05:13 PM ISTUpdated : Aug 03, 2019, 06:13 PM IST
ശ്രീറാം വെങ്കിട്ടരാമന്‍റെ രക്തസാബിള്‍ എടുക്കാത്ത  മ്യൂസിയം പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍

Synopsis

രക്തസാമ്പിളെടുക്കാതെ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ രക്ഷപെടുത്താന്‍ മ്യൂസിയം പൊലീസ് ശ്രമിച്ചെന്ന പരാതിയില്‍  സംസ്ഥാന പോലീസ് മേധാവി അടിയന്തിരമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.    

തിരുവനന്തപുരം: വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മ്യൂസിയം പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍. രക്തസാമ്പിളെടുക്കാതെ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ രക്ഷപെടുത്താന്‍ മ്യൂസിയം പൊലീസ് ശ്രമിച്ചെന്ന പരാതിയില്‍  സംസ്ഥാന പോലീസ് മേധാവി അടിയന്തിരമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ  അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു.  

ശ്രീറാം വെങ്കിട്ടരാമനെ രക്ഷപ്പെടുത്താന്‍  മ്യൂസിയം പൊലീസ് ശ്രമിച്ചെന്ന് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്‍റ് സലിം മടവൂരാണ് പരാതി നൽകിയത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി പത്തുദിവസത്തിനകം ഡിജിപിയും സിറ്റി പൊലീസ് കമ്മീഷണറും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്‍റെ നിര്‍ദ്ദേശം.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലപ്പുഴയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
വാളയാർ ആൾക്കൂട്ടക്കൊലപാതകം: തല മുതൽ കാൽ വരെ 40-ലധികം മുറിവുകൾ, കൊലപ്പെടുത്തിയത് വടികൊണ്ട് അടിച്ചും മുഖത്ത് ചവിട്ടിയും, റിമാൻഡ് റിപ്പോർട്ട്