
പാലക്കാട്: പാലക്കാട് ധോണിയിൽ ഭാര്യയെയും കുഞ്ഞിനെയും വീട്ടിൽ കയറ്റാതെ വീട് പൂട്ടിപ്പോയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ധോണി സ്വദേശി മനുകൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരിലെ ബന്ധുവീട്ടിൽ നിന്നുമാണ് ഇയാൾ അറസ്റ്റിലായത്. പ്രസവം കഴിഞ്ഞെത്തിയ ഭാര്യയേയും കുഞ്ഞിനെയും വീട്ടിൽ കയറ്റാതെ മനുകൃഷ്ണൻ വീട് പൂട്ടി പോകുകയായിരുന്നു. ഇതോടെ വീടിന്റെ മുന്നിലെ വരാന്തയിൽ താമസിക്കുകയായിരുന്നു ഭാര്യയും കുഞ്ഞും. ഭാര്യ പത്തനംതിട്ട സ്വദേശി ശ്രുതി നൽകിയ പരാതിയിലാണ് നടപടി. പരാതിയിൽ ഭർത്താവിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഹേമാംബിക നഗർ പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ വനിത കമ്മീഷനും കേസെടുത്തിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam