ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു; ഭർത്താവ് ഒളിവിൽ, അന്വേഷണം ഊർജിതമാക്കി പൊലീസ്

Published : Jan 13, 2026, 12:47 PM IST
Kerala Police

Synopsis

നവായിക്കുളം വെള്ളൂർ ക്കോണം കശുവണ്ടി ഫാക്ടറിയ്ക്ക് സമീപം ലക്ഷ്മി നിവാസിൽ താമസിക്കുന്ന 42 വയസുള്ള മുനീശ്വരിയെയാണ് ഭർത്താവ് ബിനു ( 52) മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.

തിരുവനന്തപുരം: നാവായിക്കുളത്ത് കുടുംബ പ്രശ്നത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. നവായിക്കുളം വെള്ളൂർ ക്കോണം കശുവണ്ടി ഫാക്ടറിയ്ക്ക് സമീപം ലക്ഷ്മി നിവാസിൽ താമസിക്കുന്ന 42 വയസുള്ള മുനീശ്വരിയെയാണ് ഭർത്താവ് ബിനു ( 52) മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. പൊള്ളലേറ്റ് ഗുരുതര പരിക്കുകളോടെ മുനീശ്വരിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിനുശേഷം ഭർത്താവ് ഒളിവിൽ പോയി. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.

ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. കുടുംബ പ്രശ്നങ്ങൾ സംസാരിച്ച് വഴക്കുണ്ടാവുകയും തുടർന്ന് ഭർത്താവ് ഭാര്യയെ കാറ്റാടിക്കഴ ഉപയോഗിച്ച് കാല് രണ്ടും അടിച്ചൊടിക്കുകയും തുടർന്ന് പെട്രോളോ ഡീസലോ പോലെയുള്ള ദ്രാവകം ഉപയോഗിച്ചാണ് തീ കൊളുത്തിയിരിക്കുന്നത്. യുവതിയുടെ തലയ്ക്കും കൈയിലും മുറിവേറ്റിട്ടുണ്ട് എന്നാണ് ആശുപത്രി അധികൃതല്‍ അറിയിച്ചത്. യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നു. സംഭവത്തിന് ശേഷം സ്ഥലത്ത് നിന്നും കടന്നുകളഞ്ഞ ബിനുവിനെ കല്ലമ്പലം പൊലീസ് തിരയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആര്‍എംപിയോട് കണക്ക് ചോദിക്കാൻ സിപിഎം ഇത്തവണ വടകര സീറ്റ് ഏറ്റെടുക്കുമോ? ചര്‍ച്ചകള്‍ സജീവം
രാഹുൽ മാങ്കൂട്ടത്തിലിനെ 3 ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ വിട്ട് കോടതി; ജാമ്യാപേക്ഷ 16ന് പരി​ഗണിക്കും