പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി; തടയാൻ ശ്രമിച്ച മകന് പരിക്ക്

Published : May 15, 2026, 09:26 AM IST
husband killed wife

Synopsis

പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ശേഷം ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ചു. അച്ഛനെ തടയാൻ ശ്രമിച്ച മകന് കഴുത്തിന് പരിക്കേറ്റ് ആശുപത്രിയിലാണ്.

പെരുമ്പാവൂർ: മഞ്ഞപ്പെട്ടിയിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. കുതിരപ്പറമ്പ് പ്ലാവിടപ്പറമ്പിൽ വീട്ടിൽ അംബിക (60) ആണ് മരിച്ചത്. ഭർത്താവ് ചന്ദ്രൻ പ്രദേശത്ത് തന്നെയുള്ള ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ചു. കുടുംബ പ്രശ്നമാണ് കാരണം. മകൻ സനലിനും ആക്രമണത്തിൽ പരിക്കേറ്റു.

ഇന്ന് പുർച്ചെയോടെയായിരുന്നു സംഭവം. വാക്കുതർക്കമുണ്ടായതോടെ വീട്ടിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ചന്ദ്രൻ അംബികയെ വെട്ടിക്കൊല്ലുകയായിരുന്നു. കഴുത്തിന് പുറകിലാണ് വെട്ടേറ്റത്. അച്ഛനെ തടയാൻ ശ്രമിച്ചപ്പോഴാണ് മകന് വെട്ടേറ്റത്. സനലിന് കഴുത്തിലാണ് പരിക്കേറ്റത്. സനലിനെ കളമശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അവയവക്കച്ചവടവും വ്യാജരേഖാ നിർമ്മാണവും: മാഫിയയെ പൂട്ടാൻ ആഭ്യന്തരവകുപ്പിന്റെ പച്ചക്കൊടി; എസ്‌ഐടി രൂപീകരിച്ചു
യുഡിഎഫും എൽഡിഎഫും ബിജെപിയും ഒന്നിച്ച് കയ്യടിച്ചു, നിയമസഭ രാഷ്ട്രപതിയുടെ റഫറൻസ് ഏകകണ്ഠമായി അംഗീകരിച്ചു; കേരളത്തിന്‍റെ പേര് മാറ്റൽ ബിൽ പാസാക്കി!