'ലിനീ, നിന്റെ വിടവ് നികത്താനാവുന്നതല്ല', നഴ്സസ് ദിനത്തിൽ ആശുപത്രിക്കിടക്കയിൽ നിന്ന് ലിനിയുടെ ഭർത്താവ്

Published : May 12, 2021, 12:55 PM ISTUpdated : May 12, 2021, 02:50 PM IST
'ലിനീ, നിന്റെ വിടവ് നികത്താനാവുന്നതല്ല', നഴ്സസ് ദിനത്തിൽ ആശുപത്രിക്കിടക്കയിൽ നിന്ന്  ലിനിയുടെ ഭർത്താവ്

Synopsis

ആദ്യമായൊരു സർജറിയെ നേരിടുന്ന എല്ലാ ടെൻഷനുമുണ്ടായിരുന്നു. തിയേറ്ററിൽ പ്രവേശിപ്പിച്ച ഉടനെ നേഴ്സുമാർ തന്ന ആത്മധൈര്യം വളരെ വലുതായിരുന്നുവെന്ന്...

ജീവിതത്തിലാദ്യമായി ശസ്ത്രക്രിയയ്ക്ക് വിധേയനായ അനുഭവം നഴ്സസ് ദിനത്തിൽ പങ്കുവച്ച്, അന്തരിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് പുത്തൂർ. സ്റ്റോൺ ശസ്ത്രക്രിയയ്ക്കായി സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റാണ് സജീഷ്. ആദ്യമായൊരു സർജറിയെനേരിടുന്ന എല്ലാ ടെൻഷനുമുണ്ടായിരുന്നു. തിയേറ്ററിൽ പ്രവേശിപ്പിച്ച ഉടനെ നേഴ്സുമാർ തന്ന ആത്മധൈര്യം വളരെ വലുതായിരുന്നുവെന്ന് സജീഷ് ഫേസ്ബുക്കിൽ കുറിച്ചു. 

സർജറിക്കിടയിൽ നേഴ്സുമാരുടെ ആത്മസമർപ്പണവും ത്യാഗ മനോഭാവവും നേരിട്ടനുഭവിക്കാനിടയായി. ലിനിയുടെ സാമീപ്യം അവരിലൂടെ അനുഭവിക്കുകയായിരുന്നു. 'ലിനീ ,....നിന്റെ വിടവ് നികത്താനാവുന്നതല്ല ഒരിക്കലും...' - സജീഷ് കുറിച്ചു. രോ​ഗികളെ പരിചരിക്കുന്നതിനിടെ നിപാ വൈറസ് ബാധിച്ചാണ് നഴ്സായ ലിനിയുടെ ജീവൻ നഷ്ടമായത്.

സജീഷ് പുത്തൂരിന്റെ കുറിപ്പ് വായിക്കാം

അന്താരാഷ്ട്ര നേഴ്സസ് ദിനം💕
ദുരിതം പെയ്യുന്ന ഈ മഹാമാരി കാലത്ത് വീണ്ടും ഒരു നേഴ്സസ് ദിനം. കൊറോണയുടെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച ജനതയ്ക്ക്‌ സർവ്വതും മറന്ന് അഹോരാത്രം സേവനം ചെയ്യുന്ന നേഴ്സിംഗ് സഹോദരിമാർക്ക് ഹൃദയം നിറഞ്ഞ നേഴ്സസ്‌ ദിന ആശംസകൾ. 
ജീവിതത്തിൽ ആദ്യമായി, ഒരു സ്റ്റോൺ സർജറിക്കായി കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ അഡ്മിറ്റാണ്. സർജറി വളരെ ഭംഗിയായി നടന്നു. അതിനിടയിലെ അനുഭവങ്ങൾ ഈ അവസരത്തിൽ പങ്കുവെയ്ക്കുന്നു. ആശുപത്രിയിൽ പരിശോധനയ്ക്ക്‌ വന്നതുമുതൽ ഹോസ്പിറ്റൽ ഡയറക്ടർ ഡോ: വിനീത് സാർ കാട്ടിയ സ്നേഹവും കരുതലും ഒരിക്കലും മറക്കാനാവുന്നതല്ല. ഒപ്പം യൂറോളജി ഡിപ്പാർട്ടുമെന്റിലെ ഡോക്ടർമാരുടെ പ്രത്യേകശ്രദ്ധയും സ്നേഹവും അനുഭവിക്കുകയുണ്ടായി. 
ആദ്യമായൊരു സർജറിയെനേരിടുന്ന എല്ലാ ടെൻഷനുമുണ്ടായിരുന്നു.തിയേറ്ററിൽ പ്രവേശിപ്പിച്ച ഉടനെ നേഴ്സുമാർ തന്ന ആത്മധൈര്യം വളരെ വലുതായിരുന്നു. അവരുമായുള്ള സ്നേഹ സംഭാഷണങ്ങൾക്കിടയിൽ ലിനിയുടെ സേവനമഹത്വത്തിൽ അവർ പറഞ്ഞത് ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നു.
“We are proud of her, she will always with our heart".  
      സർജറിക്കിടയിൽ നേഴ്സുമാരുടെ ആത്മസമർപ്പണവും ത്യാഗ മനോഭാവവും നേരിട്ടനുഭവിക്കാനിടയായി. ലിനിയുടെ സാമീപ്യം അവരിലൂടെ അനുഭവിക്കുകയായിരുന്നു.   
ലിനീ ,....നിന്റെ വിടവ് നികത്താനാവുന്നതല്ല ഒരിക്കലും........ 😥
സർജറിക്കു ശേഷം ഐ സി യുവിലുള്ള നേഴ്സുമാരുടെ കരുതലും സ്നേഹവും മുറിയിലെത്തിയപ്പോഴുള്ള നേഴ്സുമാരുടെ പരിചരണം ഇതൊന്നും മറക്കാനാവാത്തതാണ്.
സഹോദരിമാരെ,.... 
നിങ്ങളുടെ സേവനം തന്നെയാണ് ലോകത്തിലെ ഏറ്റവും മഹത്വരമായത് എന്ന് ഈ സമയത്ത് ഓർമപ്പെടുതട്ടെ.
ഏത് മഹാമാരിക്കും  മുന്നിൽ നിന്ന് പട നയിക്കാൻ നിങ്ങളുണ്ടെങ്കിൽ നമ്മളൊരിക്കലും തോൽക്കില്ല.
ഇതും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.
ഒരിക്കൽ കൂടി എല്ലാ നേഴ്സുമാർക്കും സ്നേഹം നിറഞ്ഞ നേഴ്സസ് ദിന ആശംസകൾ💕💕💐
നന്ദി ❤️.. നന്ദി.... ❤️നന്ദി ...........
#staysafe #stayhome #savelives
#InternationalNursesDay

കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേന്ദ്രസ‍ർക്കാർ തീരുമാനത്തെ  എതിർക്കുന്നവർ ഇന്ത്യക്കാരാണോ',IFFK യിലെ സിനിമവിലക്കിനെ ന്യായീകരിച്ച റസൂല്‍ പൂക്കുട്ടിക്കെതിരെ ഇടത് സാംസ്കാരിക പ്രവർത്തകർ
കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു