വാക്കുതർക്കത്തിനിടെ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു

Published : Oct 30, 2025, 07:46 PM IST
Stab

Synopsis

പരപ്പനങ്ങാടി പുത്തരിക്കലിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു.  പുത്തരിക്കൽ പൊട്ടിക്കുളത്ത് അരുൺ (36) ആണ് ഭാര്യ മേഘ്നയെ വെട്ടി പരിക്കേൽപ്പിച്ചത്.

മലപ്പുറം: മലപ്പുറത്ത് ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. പരപ്പനങ്ങാടി പുത്തരിക്കലിലാണ് സംഭവം. പുത്തരിക്കൽ പൊട്ടിക്കുളത്ത് അരുൺ (36) ആണ് ഭാര്യ മേഘ്നയെ വെട്ടി പരിക്കേൽപ്പിച്ചത്. ഇവർ അകന്ന് കഴിയുകയായിരുന്നു. കുട്ടികളെ കാണാനായി മേഘ്ന ഭർത്താവിന്റെ വീട്ടിലെത്തിയതായിരുന്നു. എന്നാൽ, കുട്ടികളെ കാണാൻ അരുൺ സമ്മതിച്ചില്ല. ഇതിനെ ചൊല്ലി വാക്കുതർക്കം ഉണ്ടാവുകയും ഭർത്താവ് വീട്ടിലെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് അരുണിനെ പരപ്പനങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തു.

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം