'ജയിക്കാനാണ് മത്സരിക്കുന്നത്, ആളുകളെ കണ്ടുകഴിഞ്ഞപ്പോള്‍ താനത് ഉറപ്പിച്ചു'; ജി സുധാകരൻ

Published : Mar 18, 2026, 07:52 PM ISTUpdated : Mar 18, 2026, 07:55 PM IST
g sudhakaran

Synopsis

ജയിക്കാനാണ് മത്സരിക്കുന്നതെന്നും ആളുകളെ കണ്ടുകഴിഞ്ഞപ്പോൾ താനത് ഉറപ്പിച്ചുവെന്നും ജി സുധാകരൻ പറഞ്ഞു. മൂന്നു ദിവസം ഇപ്പോള്‍ തന്നെ നഷ്ടപ്പെട്ടുവെന്നും ആവശ്യത്തിന് നാമനിർദേശ പത്രിക തരാനില്ലെന്നും ജി സുധാകരൻ പറഞ്ഞു. ഒരു സെറ്റ് ഫോറമാണ് തനിക്ക് ലഭിച്ചതെന്നും ജി സുധാകരൻ പറഞ്ഞു.

ആലപ്പുഴ: ജയിക്കാനാണ് മത്സരിക്കുന്നതെന്നും ആളുകളെ കണ്ടുകഴിഞ്ഞപ്പോൾ താനത് ഉറപ്പിച്ചുവെന്നും ജി സുധാകരൻ പറഞ്ഞു. മൂന്നു ദിവസം ഇപ്പോള്‍ തന്നെ നഷ്ടപ്പെട്ടുവെന്നും ആവശ്യത്തിന് നാമനിർദേശ പത്രിക തരാനില്ലെന്നും ജി സുധാകരൻ പറഞ്ഞു. ഒരു സെറ്റ് ഫോറമാണ് തനിക്ക് ലഭിച്ചതെന്നും ജി സുധാകരൻ പറഞ്ഞു. കോൺഗ്രസ് തന്നെ പിന്തുണച്ചിട്ടുണ്ടോ എന്ന് തന്നോടല്ല ചോദിക്കേണ്ടതെന്നും കോൺഗ്രസിന്റെ പാർട്ടി ഓഫീസിലാണ് ചോദിക്കേണ്ടതെന്നും ജി സുധാകരൻ പറഞ്ഞു.അവർ ഒന്നും പറയുന്നില്ലെന്ന് ചോദിച്ചപ്പോള്‍ അവർ ഒന്നും പറയുന്നില്ലെങ്കിൽ കുറച്ചുദിവസം കാത്തിരിക്കണമെന്നായിരുന്നു ജി സുധാകരന്‍റെ മറുപടി. 

അമ്പലപ്പുഴയിൽ പ്രചാരണ പരിപാടികളുമായി മുന്നോട്ടുപോവുകയാണ് ജി സുധാകരൻ. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജി സുധാകരനെ കോണ്‍ഗ്രസ് പിന്തുണക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക തീരുമാനം വന്നിരുന്നില്ല. സുധാകരനെ പിന്തുണക്കുന്നതിൽ  പ്രതിഷേധവും കോണ്‍ഗ്രസിൽ ശക്തമായിരുന്നു. സിപിഎം വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻമന്ത്രി ജി സുധാകരനെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് തീരുമാനത്തിൽ പ്രതിഷേധിച്ച് കെപിസിസി ജനറൽ സെക്രട്ടറി എംജെ ജോബ് പാര്‍ട്ടി വിട്ടിരുന്നു. തുടര്‍ന്ന് ബിജെപിയിൽ അംഗത്വം എടുക്കുകയും ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലക്ഷ്മിപ്രിയ സ്ഥാനാർത്ഥി ആയേക്കില്ല? തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിനു മുന്നിലെ ഫ്ലക്സും മാറ്റി, വോട്ടർ പട്ടികയില്‍ പേരില്ലാത്തത് തിരിച്ചടി
ബിജെപി അവഗണനയിൽ പ്രതിഷേധം കടുപ്പിച്ച് കാമരാജ് കോൺഗ്രസ്, നേമത്ത് ഒറ്റക്ക് മത്സരിക്കും; ബിജെപിയുടെ രണ്ടാം പട്ടിക ഉടൻ, കുമ്മനമടക്കമുള്ളവർക്ക് സീറ്റുണ്ടോ?