'ചാനലുകളിൽ പ്രചരിപ്പിച്ച ഫോട്ടോ നൽകിയത് താനല്ല'; ഗൂഢാലോചനയിൽ അന്വേഷണത്തെ സ്വാഗതം ചെയ്യുമെന്നും അലി അക്ബർ

Published : Aug 29, 2026, 10:48 AM ISTUpdated : Aug 29, 2026, 10:56 AM IST
Ali Akbar

Synopsis

ഗൂഢാലോചനയിൽ അന്വേഷണം നടന്നാൽ സ്വാഗതം ചെയ്യുമെന്നും അലി അക്ബർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ആലപ്പുഴ: സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ ചാനൽ പ്രചരണത്തിൽ മലക്കം മറിഞ്ഞ് റിട്ടയേഡ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ അലി അക്ബർ. ചാനലുകളിൽ പ്രചരിപ്പിച്ച ഫോട്ടോ നൽകിയത് താനല്ലെന്നും ചില ചാനലുകളാണ് തനിക്ക് ഫോട്ടോ അയച്ചുതന്നതെന്നും അദ്ദേഹം പറഞ്ഞു. ഫോട്ടോയുടെ ആധികാരികത താൻ ഒരിക്കലും ഉറപ്പിച്ചു പറഞ്ഞിരുന്നില്ല. ഗൂഢാലോചനയിൽ അന്വേഷണം നടന്നാൽ സ്വാഗതം ചെയ്യുമെന്നും അലി അക്ബർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിനെ കണ്ടെത്തിയെന്ന തരത്തിലുള്ള വ്യാജ പ്രചരണത്തിൽ ഇൻ്റർപോളിന് കത്ത് അയക്കേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ച് ഉന്നതവൃത്തങ്ങൾ. രൂഹത നീങ്ങിയ സാഹചര്യത്തിൽ അന്തർദേശീയ ഏജൻസിയുടെസഹായം തേടേണ്ടതില്ലെന്നാണ് പൊലീസ് നിഗമനം. സൈബർ ഹാക്കറുടെ സഹായത്തോടെ പ്രചാരണം വരാമെന്ന മുന്നറിയിപ്പ് സ്‌പെഷ്യൽ ബ്രാഞ്ച് മുൻകൂട്ടി നൽകിയിരുന്നു. അതുകൊണ്ടാണ് തുടക്കം മുതൽ പൊലിസ് അമിതാവേശം കാണിക്കാതിരുന്നത്. തെറ്റായ പ്രചരണത്തിന് പിന്നിൽ ദുരൂഹത പൊലീസ് സംശയിക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഷൗക്കത്തിനെതിരായ വ്യക്തിഹത്യ: യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ. ഷാക്കിറിനെ എല്ലാ പദവിയിൽ നിന്നും നീക്കി
മുഖ്യമന്ത്രിയുമായി പരസ്യ വാക്കുതർക്കം: ചേന്തി അനിലിനെ കോൺ​ഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനം