'ഇത്രയും വൃത്തികെട്ട കവിത മുമ്പ് ഞാൻ വായിച്ചിട്ടില്ല,കവിതയിലൂടെ വര്‍ഗീയതക്ക് ശ്രമം'; സച്ചിദാനന്ദനെതിരെ കൈതപ്രം

Published : Feb 16, 2024, 09:52 AM ISTUpdated : Feb 16, 2024, 04:00 PM IST
'ഇത്രയും വൃത്തികെട്ട കവിത മുമ്പ് ഞാൻ വായിച്ചിട്ടില്ല,കവിതയിലൂടെ വര്‍ഗീയതക്ക് ശ്രമം'; സച്ചിദാനന്ദനെതിരെ കൈതപ്രം

Synopsis

മസന​ഗുഡി വഴി തലസ്ഥാനത്തേക്ക് എന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ പരിപാടിയിലാണ് കൈതപ്രത്തിന്റെ പ്രതികരണം. 

കോഴിക്കോട്: സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദനെതിരെ കവിയും ​ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ. കവിതകളിലൂടെ വർ​ഗീയത ഇളക്കിവിടാനാണ് സച്ചിദാനന്ദൻ ശ്രമിക്കുന്നതെന്നും അധ്യക്ഷസ്ഥാനത്ത് നിന്ന് സച്ചിദാനന്ദനെ നീക്കാൻ സാംസ്കാരിക മന്ത്രി തയ്യാറാകണമെന്നും കൈതപ്രം ആവശ്യപ്പെട്ടു. മസന​ഗുഡി വഴി തലസ്ഥാനത്തേക്ക് എന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ പരിപാടിയിലാണ് കൈതപ്രത്തിന്റെ പ്രതികരണം. 

'ഇപ്പോൾ തമ്പിച്ചേട്ടനെ പരിഹസിച്ചിട്ടുളള ആ സംഭവമില്ലേ? അതിന് പരിഹാരം ഞാൻ പറയാം. അഞ്ചെട്ടു കൊല്ലം മുമ്പ് സച്ചിദാനന്ദന്റെ ഒരു കവിത ഞാൻ കണ്ടു. 'നീണ്ട ശവപ്പെട്ടിക്ക് പുറത്തേക്ക് നീണ്ടുനിൽക്കുന്ന കാലുകൾ. അത് നീലനിറമായത് കൊണ്ട് കൃഷ്ണനാണെന്ന് രാധ തിരിച്ചറിഞ്ഞു.' ഇത്രയും വൃത്തികെട്ട കവിത ഞാൻ മുമ്പ് വായിച്ചിട്ടില്ല. ആൾക്കാരെ എങ്ങനെയും ഇളക്കിവിട്ടും കയ്യും കാലും വെട്ടിക്കാനുള്ള ഒരു പരിപാടിയാണിത്. ഇപ്പോഴത്തെ കേരള ​ഗാനത്തിന് പരിഹാരം അത് കൊടുത്താൽ മതി. അത് കൊടുത്ത് പരിഹരിക്കണമെന്നാണ് ഞാൻ പറയുന്നത്.' കൈതപ്രം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
click me!

Recommended Stories

മുഖ്യമന്ത്രി വെല്ലുവിളി സ്വീകരിച്ചതിൽ വലിയ സന്തോഷം; സംവാദം നാളെത്തന്നെ നടത്താൻ തയാറാണെന്ന് കെ സി വേണു​ഗോപാൽ എംപി
നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു