ടിപിആർ കൂടിയ അഞ്ച് ജില്ലകളിൽ ഐഎഎസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല

By Web TeamFirst Published Jul 22, 2021, 7:08 PM IST
Highlights

പിബി നൂഹിനെയാണ് കാസർകോട് നിയമിച്ചിരിക്കുന്നത്. എസ് ഹരികിഷോറാണ് കോഴിക്കോട്ടെ സ്പെഷൽ ഓഫീസർ

തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളിൽ കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രത്യേക ചുമതല നൽകി ഐഎഎസ് ഉദ്യോഗസ്ഥരെ സ്പെഷൽ ഓഫീസർമാരായി നിയമിച്ചു. കാസർകോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലാണ് നിയമനം.

പിബി നൂഹിനെയാണ് കാസർകോട് നിയമിച്ചിരിക്കുന്നത്. എസ് ഹരികിഷോറാണ് കോഴിക്കോട്ടെ സ്പെഷൽ ഓഫീസർ. മലപ്പുറത്തെ ചുമതല എസ് സുഹാസിനാണ്. ജിആർ ഗോകുലിനെ പാലക്കാടും ഡോ എസ് കാർത്തികേയനെ തൃശ്ശൂരും നിയമിച്ചു. ജില്ലകളിൽ ടിപിആർ എത്രയും വേഗത്തിൽ താഴ്ത്തിക്കൊണ്ടുവരികയാണ് ഇവരുടെ ചുമതല. സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിന്റെയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെയും ചുമതലയും ഈ ജില്ലകളിൽ പ്രത്യേക ഓഫീസർമാർക്കായിരിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!