ഐഎഎസ് തലപ്പത്ത് മാറ്റം; ബിജു പ്രഭാകറിനെ ഗതാഗത വകുപ്പിൽ നിന്ന് മാറ്റി, കെ വാസുകിക്ക് പകരം ചുമതല

Published : Feb 19, 2024, 09:31 PM IST
ഐഎഎസ് തലപ്പത്ത് മാറ്റം; ബിജു പ്രഭാകറിനെ ഗതാഗത വകുപ്പിൽ നിന്ന് മാറ്റി, കെ വാസുകിക്ക് പകരം ചുമതല

Synopsis

സൗരഭ് ജയിൻ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിയാവും, അര്‍ജ്ജുൻ പാണ്ഡ്യനാണ് പുതിയ ലേബര്‍ കമ്മീഷണര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ പദവികളിൽ മാറ്റം. മന്ത്രിയുമായുള്ള ഭിന്നതയെ തുടര്‍ന്ന് പദവിയിൽ മാറ്റം ആവശ്യപ്പെട്ട ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിനെ വ്യവസായ വകുപ്പിലേക്ക് മാറ്റി. ലേബര്‍ കമ്മീഷണറായ കെ വാസുകിക്ക് തൊഴിൽ വകുപ്പിന്റെ അധിക ചുമതല നൽകി. 

സൗരഭ് ജയിൻ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിയാവും. മൈനിങ്, ജിയോളജി, പ്ലാന്റേഷൻ, കയര്‍, ഹാന്റ്ലൂം, കശുവണ്ടി വ്യവസായ വകുപ്പുകളുടെ സെക്രട്ടറിയായാണ് ബിജു പ്രഭാകറിനെ നിയമിച്ചത്. ഇദ്ദേഹത്തിന് റെയിൽവെ, മെട്രോ, വ്യോമയാന വകുപ്പുകളുടെ അധിക ചുമതലയും കൂടൽ മാണിക്യം, ഗുരുവായൂര്‍ ദേവസ്വങ്ങളുടെ കമ്മീഷണര്‍ ചുമതലയും നൽകി. കെ വാസുകിക്ക് ഗതാഗത വകുപ്പ് സെക്രട്ടറി പദവിക്ക് പുറമെ, ലോക കേരള സഭയുടെ ഡയറക്ടര്‍ പദവി കൂടി വഹിക്കും. അര്‍ജ്ജുൻ പാണ്ഡ്യനാണ് പുതിയ ലേബര്‍ കമ്മീഷണര്‍. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃശൂരിലെ ജ്വല്ലറിയിലേക്കെത്തിക്കാനായി മുംബൈയില്‍ നിന്ന് കൊണ്ടുവന്നത് എട്ട് കോടിയുടെ സ്വർണം, വാളയാറില്‍ രണ്ടുപേർ പിടിയിൽ
പാരഡിക്കേസിൽ ട്വിസ്റ്റ്; പരാതിക്കാരന്റെ സംഘടനയെ കുറിച്ച് അന്വേഷിക്കാൻ തീരുമാനം, പരാതി ഐജിക്ക് കൈമാറി