ഇബ്രാഹിംകുഞ്ഞിന് നിര്‍ണായകം; ആരോഗ്യ പരിശോധനാ റിപ്പോർട്ട് വിദഗ്ധ സംഘം ഇന്ന് തയ്യാറാക്കും

Published : Nov 22, 2020, 12:33 AM IST
ഇബ്രാഹിംകുഞ്ഞിന് നിര്‍ണായകം; ആരോഗ്യ പരിശോധനാ റിപ്പോർട്ട് വിദഗ്ധ സംഘം ഇന്ന് തയ്യാറാക്കും

Synopsis

വിജിലൻസ് കോടതിയുടെ നിർദേശ പ്രകാരം രൂപീകരിച്ച മെഡിക്കൽ ബോർഡ് ഇന്നലെ കൊച്ചി ലേക് ഷോർ ആശുപത്രിയിൽ എത്തി ഇബ്രാംഹിംകു‌ഞ്ഞിന്‍റെ ആരോഗ്യനില പരിശോധിച്ചിരുന്നു  

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി കെ ഇബ്രാഹിം‍കുഞ്ഞിന്‍റെ ആരോഗ്യ പരിശോധനാ റിപ്പോർട്ട് വിദഗ്ധ സംഘം ഇന്ന് തയ്യാറാക്കും. നാളെ ഡി എം ഒയ്ക്ക് കൈമാറുന്ന റിപ്പോർട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതി ചൊവ്വാഴ്ച പരിഗണിക്കും.

ഈ റിപ്പോ‍ർട് കിട്ടിയ ശേഷമാകും ഇബ്രാംഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷയും വിജിലൻസിന്‍റെ കസ്റ്റഡി അപേക്ഷയും മൂവാറ്റുപുഴ കോടതി പരിഗണിക്കുക. വിജിലൻസ് കോടതിയുടെ നിർദേശ പ്രകാരം രൂപീകരിച്ച മെഡിക്കൽ ബോർഡ് ഇന്നലെ കൊച്ചി ലേക് ഷോർ ആശുപത്രിയിൽ എത്തി ഇബ്രാംഹിംകു‌ഞ്ഞിന്‍റെ ആരോഗ്യനില പരിശോധിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാളെ വിജയദശമി; വിദ്യാരംഭ ചടങ്ങുകൾക്കായി അക്ഷരമുറ്റങ്ങൾ ഒരുങ്ങി, ആയിരക്കണക്കിന് കുരുന്നുകൾ ആദ്യക്ഷരം കുറിക്കും
തിരുവനന്തപുരത്ത് അതിശക്ത മഴ, രാത്രി ഓറഞ്ച് അലർട്ട്, മലയോര-തീരദേശ മേഖലകളിൽ വെള്ളം കയറി, പൊടിയക്കാല ഊര് ഒറ്റപ്പെട്ടു; 6 ജില്ലകളിൽ യെല്ലോ അലർട്ട്