ഐസി ബാലകൃഷ്ണന് കൊവിഡ്, രാഹുൽ ഗാന്ധിയുടെ ബത്തേരി യുഡിഎഫ് കൺവെൻഷൻ റദ്ദാക്കി

Published : Jan 27, 2021, 10:27 PM ISTUpdated : Jan 27, 2021, 11:15 PM IST
ഐസി ബാലകൃഷ്ണന് കൊവിഡ്, രാഹുൽ ഗാന്ധിയുടെ ബത്തേരി യുഡിഎഫ് കൺവെൻഷൻ റദ്ദാക്കി

Synopsis

ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. 

കോഴിക്കോട്: ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നാണ് അദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ വയനാട് എംപിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ രാഹുൽഗാന്ധിയുടെ സാന്നിധ്യത്തിൽ നാളെ നടത്താനിരുന്ന യുഡിഎഫ് ബത്തേരി മണ്ഡലം കൺവെൻഷൻ റദ്ദാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് ദിവസത്തെ കേരളാ സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി ഇന്ന് കോൺഗ്രസ്-ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. 

 

 

PREV
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും
Malayalam News live: ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും