ഐസിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ മാറ്റിവച്ചു; 12 പുതുക്കിയ തീയ്യതികൾ പിന്നീട് തീരുമാനിക്കും

By Web TeamFirst Published Apr 16, 2021, 7:05 PM IST
Highlights

പത്താം ക്ലാസ് പരീക്ഷ എഴുതുന്ന കാര്യത്തിൽ വിദ്യാർത്ഥികൾക്ക് തീരുമാനമെടുക്കാം. പരീക്ഷ എഴുതേണ്ടവർക്ക് അതിനുള്ള സൗകര്യം ഒരുക്കും. പരീക്ഷ എഴുതാത്ത വിദ്യാർത്ഥികൾക്ക് പ്രത്യേക മൂല്യനിർണ്ണയം വഴി ഫലം പ്രഖ്യാപിക്കും.

ദില്ലി: കൊവിഡ് വ്യാപനം അതി തീവ്രമായി തുടരുന്ന സാഹചര്യത്തിൽ ഐസിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ മാറ്റിവച്ചു. 12 പരീക്ഷകൾ ഇനിയെപ്പോൾ നടത്തുമെന്നത് സംബന്ധിച്ച് ജൂണിലായിരിക്കും തീരുമാനം എടുക്കുക. പത്താം ക്ലാസ് പരീക്ഷ എഴുതുന്ന കാര്യത്തിൽ വിദ്യാർത്ഥികൾക്ക് തീരുമാനമെടുക്കാം. പരീക്ഷ എഴുതേണ്ടവർക്ക് അതിനുള്ള സൗകര്യം ഒരുക്കും. പരീക്ഷ എഴുതാത്ത വിദ്യാർത്ഥികൾക്ക് പ്രത്യേക മൂല്യനിർണ്ണയം വഴി ഫലം പ്രഖ്യാപിക്കും.

കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്നലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കുകയും പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റി വയ്ക്കുകയും ചെയ്തിരുന്നു.

click me!