കൊവിഡ് മാനദണ്ഡം ലംഘിച്ച് നിശാപ്പാർട്ടി; 47 പേർക്കെതിരെ കൂടി കേസെടുത്തു

Web Desk   | Asianet News
Published : Jul 06, 2020, 11:44 AM IST
കൊവിഡ് മാനദണ്ഡം ലംഘിച്ച് നിശാപ്പാർട്ടി; 47 പേർക്കെതിരെ കൂടി കേസെടുത്തു

Synopsis

മദ്യസൽക്കാരം നടന്നോയെന്ന് എക്സൈസ് സംഘം അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന പരാതിയുമുണ്ട്

ഇടുക്കി: കൊവിഡ് മാനദണ്ഡം ലംഘിച്ച് നിശാപ്പാർട്ടി നടത്തിയ സംഭവത്തിൽ 47 പേർക്കെതിരെ കൂടി പൊലീസ് കേസെടുത്തു. തണ്ണിക്കോട് ഗ്രൂപ്പ് ചെയർമാൻ  റോയി കുര്യനെതിരെ നേരത്തെ കേസെടുത്തു. പാർട്ടിയിൽ പങ്കെടുത്തവർക്കായി അന്വേഷണം തുടരുകയാണ്. 

പരിപാടി നടന്ന റിസോർട്ടിൽ സിസിടിവി ഇല്ലാത്തത് ആളുകളെ കണ്ടെത്തുക വെല്ലുവിളി ആണെന്നും പൊലീസ് പറയുന്നു. മദ്യസൽക്കാരം നടന്നോയെന്ന് എക്സൈസ് സംഘം അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന പരാതിയുമുണ്ട്.  

നിശാപാർട്ടിയിൽ ഉന്നതരടക്കം നൂറിലധികം പേർ പങ്കെടുത്തെന്നും അവരെ രക്ഷിക്കാനാണ് പൊലീസ് നീക്കമെന്നുമാണ് ആരോപണം.  കഴിഞ്ഞ ഞായറാഴ്ചയാണ് തണ്ണിക്കോട് മെറ്റൽസ് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സ്വകാര്യ റിസോർട്ടിൽ നിശാപാർട്ടിയും ബെല്ലി ഡാൻസും നടന്നത്. 

PREV
click me!

Recommended Stories

സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും