ഉടുമ്പൻചോലയിൽ എംഎം മണി തന്നെ; ദേവികുളത്ത് എ രാജയും, നേതൃത്വത്തിന് പട്ടിക കൈമാറി

Published : Feb 27, 2026, 12:31 PM IST
mm mani, a raja

Synopsis

ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തിന് നൽകിയ പട്ടികയിൽ എംഎം മണിയുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് എംഎം മണി മത്സരിക്കുന്നത്. അതേസമയം, ദേവികുളത്ത് എ രാജ തന്നെയാണ് സ്ഥാനാർഥി.

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി പട്ടികയിൽ എംഎം മണിയുടെ പേരും ഉൾപ്പെടുന്നതായി വിവരം. ഉടുമ്പൻചോലയിൽ എംഎം മണി തന്നെ മത്സരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തിന് നൽകിയ പട്ടികയിൽ എംഎം മണിയുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് എംഎം മണി മത്സരിക്കുന്നത്. അതേസമയം, ദേവികുളത്ത് എ രാജ തന്നെയാണ് സ്ഥാനാർഥി.

സ്ഥാനാർത്ഥി സാധ്യത ലിസ്റ്റിൽ കെകെ ശൈലജക്ക് അതൃപ്തി

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി സാധ്യത ലിസ്റ്റിൽ കെകെ ശൈലജക്ക് അതൃപ്തിയെന്ന് വിവരം. കണ്ണൂരിലെ മട്ടന്നൂർ മണ്ഡലത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചില്ലെങ്കിൽ മത്സരിക്കാൻ താൽപ്പര്യമില്ലെന്ന നിലപാടിലാണ് കെകെ ശൈലജ. ഇക്കാര്യം സിപിഎം സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. അതേസമയം, ശൈലജയെ വെട്ടാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. 5 വട്ടം മത്സരിച്ചതിനാൽ ശൈലജ മത്സരിക്കേണ്ടെന്ന നിലപാടിലാണ് നേതാക്കൾ. മട്ടന്നൂരല്ലെങ്കിൽ ശൈലജയെ പേരാവൂരിൽ പരിഗണിക്കാനായിരുന്നു സാധ്യത.

അതേസമയം, തളിപ്പറമ്പിൽ സുകന്യയുടെ പേരിനോടും പാർട്ടിയിൽ വിയോജിപ്പ് ഉയർന്നിട്ടുണ്ട്. സുകന്യയെ വെട്ടാനാണ് പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം. തളിപ്പറമ്പിൽ എംവി ഗോവിന്ദന് താൽപര്യം എംവി നികേഷ് കുമാറിനെയാണെന്നാണ് റിപ്പോർട്ട്. നികേഷിനെ മത്സരിപ്പിക്കണമെന്ന നിലപാടിലാണ് എംവി ഗോവിന്ദൻ. സ്ഥാനാർത്ഥി സാധ്യതാ ലിസ്റ്റിനെ ചൊല്ലി കണ്ണൂരിൽ തർക്കം ഉടലെടുത്തിരിക്കുകയാണ്. കാരായി രാജൻ നിന്നാൽ മറ്റിടങ്ങളിൽ തിരിച്ചടി ആകുമോ എന്നും ചർച്ചകൾ ഉയരുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോൺ​ഗ്രസിന്റെ നിർണായക ചർച്ച; സതീശനും സണ്ണി ജോസഫും ദില്ലിയിലേക്ക്, 20 സിറ്റിങ് സീറ്റുകളിൽ എംഎൽഎമാരെ മത്സരിപ്പിക്കും
യുവതി കുളിമുറിയിലേക്ക് കയറിയപ്പോൾ ചുമരിലെ വിടവിലൂടെ മൊബൈല്‍ ഫോണ്‍ അകത്തേക്ക് പിടിച്ചു, കുളിക്കുന്നതിന്‍റെ ദൃശ്യം പകർത്തി; പ്രതിക്ക് തടവും പിഴയും