'ഇ ഡി മുഖ്യമന്ത്രിയുടെ മൊഴി എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും'; മുഖ്യമന്ത്രിക്കെതിരെ എച്ച്ആര്‍ഡിഎസ്

Published : Sep 19, 2022, 10:48 AM ISTUpdated : Sep 19, 2022, 11:09 AM IST
  'ഇ ഡി മുഖ്യമന്ത്രിയുടെ മൊഴി എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും'; മുഖ്യമന്ത്രിക്കെതിരെ എച്ച്ആര്‍ഡിഎസ്

Synopsis

സരിത്തും ശിവശങ്കറും സ്വപ്നയും മുഖ്യമന്ത്രിക്കെതിരെ  മൊഴി നൽകി..മുഖ്യമന്ത്രിയുടെ മൊഴിയെടുക്കാത്തത് ഭരണഘടനാ ലംഘനമെന്നും എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജികൃഷ്ണന്‍

ദില്ലി;മുഖ്യമന്ത്രിക്കെതിരെ കടുത്ത നിലപാടുമായി എച്ച്ആര്‍ഡിഎസ് രംഗത്ത്. ഡോളര്‍കടത്തുമായി ബന്ധപ്പെട്ട് സരിത്തും ശിവശങ്കറും സ്വപ്നയും മുഖ്യമന്ത്രിക്കെതിരെ  മൊഴി നൽകി. മുഖ്യമന്ത്രിയുടെ മൊഴിയെടുക്കാത്തത് ഭരണഘടനാ ലംഘനം. മുഖ്യമന്ത്രിയുടെ ബാഗ്  കൊണ്ടു പോയി എന്ന് ശിവശങ്കർ പറഞ്ഞു. എന്നാൽ ബാഗിന്റെ ഉടമസ്ഥന്റെ മൊഴിയെടുക്കുന്നില്ല. ഇ ഡി മൊഴിയെടുക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് എച്ച് ആര്‍ഡിഎസ് വ്യക്തമാക്കി. 

സ്വപ്നക്ക് എച്ച്ആര്‍ഡിഎസില്‍ ജോലി നൽകിയതുമായി ഈ നീക്കത്തിന് ബന്ധമില്ല.  ഇഡിയെ സമീപിക്കുന്നത് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണെന്നും  അജി കൃഷ്ണന്‍ പറഞ്ഞു. കെ എം ഷാജഹാനും .അജി കൃഷ്ണനൊപ്പമുണ്ട്..അജി കൃഷ്ണന്‍റെ  അഭിഭാഷകനായാണ് പോകുന്നതെന്ന് കെഎം ഷാജഹാൻ പറഞ്ഞു. ഡോളര്‍കടത്ത് കേസില്‍ ഇഡിക്ക് നേരിട്ട് പരാതി നല്‍കും . മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും മകളുടെയും മൊഴിയെടുക്കണം എന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കുക.  ദില്ലി ഇഡി ഓഫീസിലെത്തി പരാതി നല്‍കുമെന്നും അജി കൃഷ്ണന്‍ പറഞ്ഞു.

 

PREV
click me!

Recommended Stories

ക്രൂര കൊലപാതകത്തിന് കാരണം ചിത്രപ്രിയയോടുള്ള സംശയം; കൃത്യം നടത്തിയത് മദ്യലഹരിയിൽ, ആണ്‍ സുഹൃത്ത് അലൻ അറസ്റ്റിൽ
പ്രതിക്കെതിരെ മൊഴിനല്‍കി ഭാര്യയും മകളും, 9 വയസുകാരിയോട് ലൈംഗികതിക്രമം നടത്തിയ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും