'വൈദ്യുതി ഉപയോഗം വർധിച്ചത് ആശങ്കപ്പെടുത്തുന്നു', ക്രമാതിതമായി ഉയർന്നാൽ നിയന്ത്രണം വേണ്ടിവരും: വൈദ്യുതിമന്ത്രി

Published : Apr 19, 2023, 03:06 PM ISTUpdated : Apr 19, 2023, 03:49 PM IST
'വൈദ്യുതി ഉപയോഗം വർധിച്ചത് ആശങ്കപ്പെടുത്തുന്നു', ക്രമാതിതമായി ഉയർന്നാൽ നിയന്ത്രണം വേണ്ടിവരും: വൈദ്യുതിമന്ത്രി

Synopsis

ഉയർന്ന വില കൊടുത്താണ് ഇന്നലെ വൈദ്യുതി വാങ്ങിയത്.പത്ത് രൂപയ്ക്ക് വാങ്ങുന്ന വൈദ്യുതി 20 രൂപയ്ക്ക് വാങ്ങി.വൈകുന്നേരങ്ങളിലെ ഉപയോഗം ജനങ്ങൾ കുറയ്ക്കണമെന്ന് വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം:വൈദ്യുതി ഉപയോഗം വർധിച്ചത് ബോർഡിനെ ആശങ്കപ്പെടുത്തുന്നുവെന്ന്  മന്ത്രി കെ. കൃഷ്ണൻ കുട്ടി.ഉയർന്ന വില കൊടുത്താണ് ഇന്നലെ വൈദ്യുതി വാങ്ങിയത്.പത്ത് രൂപയ്ക്ക് വാങ്ങുന്ന വൈദ്യുതി 20 രൂപയ്ക്ക് വാങ്ങി.വൈദ്യുതി നിയന്ത്രണമില്ലാത്ത ഏക സംസ്ഥാനം കേരളമാണ്.ഉപയോഗം (കമാതീതമായി ഉയർന്നാൽ നിയന്ത്രണങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടി വരും.വൈകുന്നേരങ്ങളിലെ ഉപയോഗം ജനങ്ങൾ കുറയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അതിനിടെ സൗര പദ്ധതിയുടെ നിലവിലെ ലക്ഷ്യമായ 200 മെഗാവാട്ട് പൂർത്തീകരിക്കുന്നതിന് കേന്ദ്ര പുനരുപയോഗ ഊർജ്ജ മന്ത്രാലയം 6 മാസം കൂടി  അനുവദിച്ചു.കെ എസ് ഇ ബിയുടെ പുരപ്പുറ സൗരോർജ്ജ പദ്ധതിയായ സൗര പദ്ധതി നടത്തിപ്പിലെ മികവ് പരിഗണിച്ചാണ് പൂർത്തീകരണ കാലാവധി നീട്ടി നൽകിയത്. നിലവിൽ 124 മെഗാവാട്ട് സൗരോർജ്ജ സ്ഥാപിതശേഷിയാണ് സൗര പദ്ധതിയിലൂടെ ആർജ്ജിച്ചിട്ടുള്ളത്. ശേഷിക്കുന്ന 76 മെഗാവാട്ട് ഈ നിലയിൽ 6 മാസത്തിനുള്ളിൽ പൂർത്തീകരിക്കും. പുതുക്കിയ ബെഞ്ച് മാർക്ക് കോസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും സബ്സിഡി തുക ഉപഭോക്താക്കൾക്ക് ലഭിക്കുക.കെ എസ് ഇ ബി സൗരയുടെ വെബ് പോർട്ടലായ ഇ കിരൺ  വഴി രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്കായിരിക്കും മുൻഗണന.

PREV
Read more Articles on
click me!

Recommended Stories

സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ
യുവാക്കൾ എത്തിയത് മരണാനന്തര ചടങ്ങിന്, അടിച്ച് പൂസായി തമ്മിൽത്തല്ലി, മൂന്ന് പേർ കിണറ്റിൽ വീണു, രക്ഷിക്കാൻ ഫയർഫോഴ്സെത്തി