
കോഴിക്കോട്: കോൺഗ്രസിന്‍റെ വാലായി നിന്നിരുന്ന മുസ്ലീലീഗിൽ ചിന്താഗതികൾക്ക് മാറ്റം ഉണ്ടായിട്ടുണ്ടെന്നും മുന്നണിയിലേക്ക് ലീഗ് വരുന്ന സാഹചര്യം ഉണ്ടായാൽ അപ്പോൾ നിലപാട് എടുക്കുമെന്ന് ഐഎൻഎൽ സംസ്ഥാന നേതൃത്വം. മതേര ചന്താഗതിയുള്ളവരുടെ കൂട്ടായ്മ ഉയർന്ന് വരണം. അതിന് മതേതര ചിന്താഗതി ഉള്ളവരെ മാറ്റി നിർത്തേണ്ട ആവശ്യമില്ല. മതേരത്തെ ശക്തിപ്പെടുത്തുന്ന നിലപാട് ഈയിടെ നടന്ന ചില സംഭവങ്ങളിൽ ലീഗ് സ്വീകരിച്ചു. അതിനെ ഐ എൻ എൽ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.
'യുഡിഎഫില്‍ പ്രതിസന്ധി'; ലീഗ് നിലപാട് ശരിയെന്ന് ആവര്‍ത്തിച്ച് എം വി ഗോവിന്ദന്‍
കേരളത്തിന്‍റെ വികസനത്തിനു വേണ്ടിയും സംഘപരിവാറിന്‍റെ രാഷ്ട്രീയ അജണ്ടകൾക്കെതിരായുമുള്ള പോരാട്ടത്തിൽ അണിചേരുന്ന നിലപാട് ആര് സ്വീകരിച്ചാലും അതിനെ പിന്തുണയ്‌ക്കാനും പ്രോത്സാഹിപ്പിക്കാനും സി.പി. എം എന്നും മുന്നിലുണ്ടാകും. അതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ വർത്തമാനകാലത്തുണ്ടായ വിഴിഞ്ഞം പ്രശ്നത്തിലും ഗവർണറുടെ പ്രശ്നത്തിലും മുസ്ലീം ലീഗ് ഉൾപ്പെടെയുള്ളവർ സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്തത്. അത്തരം നിലപാട് ആര് സ്വീകരിച്ചാലും അതിനെ തുറന്ന മനസോടെ സ്വീകരിക്കാൻ സി.പി.എം പ്രതിജ്ഞാബദ്ധമാണെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിട്ടുണ്ട്.