സ്വപ്നയുടെ വെളിപ്പെടുത്തല്‍; അന്വേഷണം ശരിയായ ദിശയിൽ പോയാൽ പിണറായി ജയിലിൽ ആകുമെന്ന് കെ.സുരേന്ദ്രന്‍

Published : Jun 08, 2022, 12:49 PM ISTUpdated : Jun 08, 2022, 02:25 PM IST
സ്വപ്നയുടെ വെളിപ്പെടുത്തല്‍; അന്വേഷണം ശരിയായ ദിശയിൽ പോയാൽ പിണറായി ജയിലിൽ ആകുമെന്ന് കെ.സുരേന്ദ്രന്‍

Synopsis

"മടിയിൽ കനം ഇല്ലെങ്കിൽ പിന്നെ അന്വേഷണം എന്തിന് ഭയക്കണം? ബിരിയാണി പാത്രത്തിൽ എന്താണെന്ന് സ്വപ്ന പറഞ്ഞു അത് മുഖ്യമന്ത്രിയിലേക്കാണ് വിരല് ചൂണ്ടുന്നത്"

കോഴിക്കോട്: സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉടന്‍ രാജിവക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ,സുരേന്ദ്രന്‍. പ്രധാനപ്രതിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സംസ്ഥാന സർക്കാരാണ്. കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നു. സത്യം പുറത്ത് വരാതെ ഇരിക്കാന്‍  സര്‍ക്കാര്‍ പോലീസിനെ ഉപയോഗിക്കുന്നു .എല്ലാം മുഖ്യമന്ത്രി നേരിട്ട് നിയന്ത്രിക്കുന്നു.

അസാധാരണ സാഹചര്യമാണിത്.164 ലെ കുറച്ച് കര്യങ്ങൾ മാത്രം ആണ് ഇപ്പൊൾ പുറത്ത് വന്നത്.ഇതിന് അപ്പുറം തെളിവുകൾ അടക്കം കോടതിയിൽ നൽകിയിട്ടുണ്ട്.അന്വേഷണം നേരിടാൻ തയ്യാർ എന്ന് മുഖ്യമന്ത്രി എന്ത് കൊണ്ട് പറയുന്നില്ല? പിണറായി വിജയന്‍ ഉടൻ രാജി വെയ്ക്കണം. അന്വേഷണം ശരിയായ ദിശയിൽ പോയാൽ പിണറായി ജയിലിൽ ആകും.മടിയിൽ കനം ഇല്ലെങ്കിൽ പിന്നെ അന്വേഷണം എന്തിന് ഭയക്കണം

അന്വേഷണ ഏജൻസികൾക്ക് മുന്നിൽ പിണറായി ഹാജരാകണം.ബിരിയാണി പാത്രത്തിൽ എന്താണെന്ന് സ്വപ്ന പറഞ്ഞു അത് മുഖ്യമന്ത്രി യിലേക്ക് ആണ് വിരല്‍ ചൂണ്ടുന്നത്.കള്ള കടത്ത് മുഖ്യമന്ത്രി യുടെ അറിവോടെ ,ഓഫീസ് ഇടപെട്ടാണ് നടന്നത്. , ഇത് എല്ലാം ബിജെപി നേരെത്തെ പറഞ്ഞത് ആണ്. അന്നും കേസ് അട്ടിമറിക്കാൻ ശ്രമം ഉണ്ടായി. ഇപ്പൊൾ വീണ്ടും കേസ് അട്ടിമറിക്കാൻ നീക്കം. സ്വപ്ന യ്‌ക്ക് സുരക്ഷ നൽകണമെന്നും ബിജെപി ആവശ്യപ്പെട്ടു.

164 മൊഴി വന്നാൽ അത് സ്വാഭാവികമായും കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം. അന്ന് പൊലീസ് സ്വപ്നയെ വിരട്ടി നിർത്തി.കേന്ദ്ര ഏജൻസികൾക്ക് ഇപ്പോഴാണ് പിടി വള്ളി കിട്ടിയത്.പണ്ട് കസ്റ്റംസിന്  ഇതേ മൊഴി കൊടുത്തു എന്ന് തനിക്ക് അറിയില്ല.കേന്ദ്ര ഏജൻസികൾ അന്വേഷണം അവസാനിപ്പിച്ചു എന്ന് ആരും കരുതേണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു

മഞ്ചേശ്വരം കേസിൽനിന്ന് ഒളിച്ചോടില്ല. ജയിലിൽ പോകാൻ തയ്യാറാണ്.സാധാരണ പൗരൻ ആയി കേസ് നേരിടും മുഖ്യമന്ത്രിയും അങ്ങനെതന്നെ ചെയ്യട്ടെയെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് പറഞ്ഞു 

 

'ഉമ്മൻ ചാണ്ടിക്ക് ഒരു നീതി പിണറായിക്ക് മറ്റൊരു നീതി, ഇത് പറ്റുമോ' ? അന്വേഷിക്കട്ടെ; തിരിച്ചടിച്ച് വിഡി സതീശൻ

സ്വപ്നയുടെ വെളിപ്പെടുത്തല്‍; ചീറ്റിപ്പോയ പടക്കത്തിന്ന് തീപ്പെട്ടി ഉരക്കുകയാണ് പ്രതിപക്ഷമെന്ന് ഡിവൈഎഫ്ഐ

സ്വപ്നയുടെ ഫ്ലാറ്റിൽ നിന്ന് സരിത്തിനെ കസ്റ്റഡിയിലെടുത്തത് പാലക്കാട് വിജിലൻസ് യൂണിറ്റ്

സ്വർണക്കടത്ത് കേസ് പ്രതിയായ സരിത്തിനെ കസ്റ്റഡിയിലെടുത്തത് പാലക്കാട് വിജിലൻസ് യൂണിറ്റെന്ന് തിരുവനന്തപുരം ബ്യൂറോ റിപ്പോർ‍ട്ട് ചെയ്യുന്നത്. ലൈഫ് മിഷൻ കേസുമായി ബന്ധപ്പെടാണ് കസ്റ്റഡിയെന്നാണ് സൂചന. മൊഴിയെടുക്കാനാണ് കൊണ്ടുപോയതെന്നാണ് വിവരം. ലൈഫ് മിഷൻ കേസിൽ സരിത്തും പ്രതിയാണ്. 

സരിത്തിപ്പോൾ പാലക്കാട് വിജിലൻസ് ഓഫീസിൽ ഉണ്ട്. നോട്ടീസ് നൽകി വിളിച്ചു വരുത്തി കൊണ്ടുപോയതാണെന്ന് വിജിലൻസ് വ്യക്തമാക്കുന്നതായി തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. ലൈഫ് മിഷൻ കേസിൽ മൊഴിയെടുക്കാനാണ് സരിത്തിനെ വിജിലൻസ് കൂട്ടി കൊണ്ടുപോയതെന്നും വിശദീകരണം വരുന്നുണ്ട്. 

പൂജപ്പുര സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 1- ആണ് ലൈഫ് മിഷൻ കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരത്തേക്ക് കൊണ്ടുവരാനോ, അതല്ലെങ്കിൽ മൊഴിയെടുത്ത ശേഷം വിട്ടയക്കാനോ ആയിരിക്കും ഇപ്പോൾ പൊലീസിന്‍റെ നീക്കമെന്നാണ് സൂചന. സരിത്തിനെ തട്ടിക്കൊണ്ട് പോയി എന്ന പരാതിയുയർന്നതിനെത്തുടർന്ന് പ്രാദേശിക പൊലീസ് സ്ഥലത്ത് പ്രാഥമിക പരിശോധന നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസെത്തി പരിശോധിച്ചു. വിജിലൻസാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തതെങ്കിൽ കൃത്യമായ വിവരം പ്രാദേശിക പൊലീസിന് അറിയാമായിരുന്നില്ല എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്
വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് സമാധാനപരം; പോളിങ്ങില്‍ നേരിയ ഇടിവ്, ഉയർന്ന പോളിംഗ് വയനാട്