'ബേപ്പൂരിൽ റിയാസ് വിജയിച്ചാൽ കോഴിക്കോട് അങ്ങാടിയിൽ മൊട്ട അടിച്ചു കമ്മലിട്ട് നടക്കും'; റിയാസ് വെല്ലുവിളി ഏറ്റെടുക്കുമോയെന്ന് പി വി അൻവർ

Published : Apr 30, 2026, 11:53 AM IST
pv anwar, muhammad riyas

Synopsis

ബേപ്പൂരിൽ വിജയം ഉറപ്പ് എന്ന് പി വി അൻവർ പറഞ്ഞു. 65000ത്തിന് മുകളിൽ റിയാസിന് വോട്ട് കിട്ടില്ല. ഇപ്പോഴും വ്യക്തിഹത്യ നടത്തി എന്നാണ് റിയാസ് പറയുന്നത്.

കോഴിക്കോട്: ബേപ്പൂരിൽ റിയാസ് വിജയിച്ചാൽ കോഴിക്കോട് അങ്ങാടിയിൽ മൊട്ട അടിച്ചു കമ്മലിട്ട് നടക്കും എന്ന് പി വി അൻവർ. മറിച്ചുസംഭവിച്ചാൽ റിയാസ് വെല്ലുവിളി ഏറ്റെടുക്കുമോ എന്നും ചോദിച്ചു. അതേസമയം ബേപ്പൂരിൽ വിജയം ഉറപ്പ് എന്ന് പി വി അൻവർ പറഞ്ഞു. 65000ത്തിന് മുകളിൽ റിയാസിന് വോട്ട് കിട്ടില്ല. ഇപ്പോഴും വ്യക്തിഹത്യ നടത്തി എന്നാണ് റിയാസ് പറയുന്നത്. പൊതുമരാമത്ത് വകുപ്പിൽ അടക്കം അഴിമതി നടന്നു എന്ന് ബിജു പ്രഭാകർ പറഞ്ഞു. എന്താണ് റിയാസ് മറുപടി പറയാത്തത് എന്നും പി വി അൻവർ ചോദിച്ചു. ഈ തെരഞ്ഞെടുപ്പിൽ ഓരോ മണ്ഡലത്തിലും 10000 വോട്ട് പിണറായി വിരുദ്ധവോട്ട് ഉണ്ട്. കോഴിക്കോട്ടെ എൽ ഡി എഫ് തോൽവിക്ക് കാരണം റിയാസ് ആണെന്നും പി വി അൻവർ പറഞ്ഞു. കേരളത്തിൽ ന്യൂനപക്ഷ ഏകീകരണം അല്ല നടന്നത്. പിണറായിക്ക് എതിരായ ജനങ്ങളുടെ ഏകീകരണം ആണ് നടന്നത്. മതേതര വിശ്വാസികൾ എല്ലാം യു ഡി എഫിന് വോട്ട് ചെയ്തു. അതിൽ ഇടത് വോട്ടുകളും ഉണ്ട്. ബേപ്പൂരിൽ 25000 വോട്ടിന് ജയിക്കുമെന്നും പി വി അൻവർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രതീക്ഷ നൽകുന്ന എക്സിറ്റ് പോൾ, അർഹമായ പരിഗണന ഘടക കക്ഷികൾക്ക് ലഭിക്കുമെന്ന് അപു ജോൺ ജോസഫ്
തൃശൂർ ആനക്കല്ലിൽ ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ച് കൊന്നു; സംശയമെന്ന് പ്രാഥമിക നി​ഗമനം, ശിവപ്രസാദ് അറസ്റ്റിൽ