ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; ആഴ്ചയിൽ 2 ദിവസം അവധിയടക്കം അഞ്ച് പ്രധാന ആവശ്യങ്ങൾ

Web Desk   | ANI
Published : Sep 11, 2026, 12:59 PM IST
Bank Strike

Synopsis

ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്തതിനാൽ ബാങ്ക് യൂണിയനുകൾ പണിമുടക്കിലേക്ക് നീങ്ങുന്നു. ചർച്ചകൾ പരാജയപ്പെട്ടാൽ ഈ മാസം തുടർച്ചയായി അഞ്ച് ദിവസം വരെ ബാങ്കുകൾ അടഞ്ഞുകിടക്കാൻ സാധ്യതയുണ്ട്, ഒക്ടോബർ മുതൽ അനിശ്ചിതകാല സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.

ദില്ലി: ബാങ്ക് അസോസിയേഷനുകളുടെ ആവശ്യങ്ങൾ പരി​ഗണിച്ചില്ലെങ്കിൽ ഈ മാസം തുടർ സമരങ്ങൾക്ക് സാധ്യത. ആഴ്ചയിൽ അഞ്ചു പ്രവൃത്തിദിനം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങളിൽ സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ബാങ്ക് അസോസിയേഷനുകൾ പ്രഖ്യാപിച്ച പണിമുടക്ക് ഇന്ന് പുരോ​ഗമിക്കുകയാണ്. കഴിഞ്ഞദിവസം ഡപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന യോഗവും പരാജയപ്പെട്ടതോടെയാണ് പണിമുടക്കുമായി ബാങ്ക് ജീവനക്കാർ മുന്നോട്ട് പോയത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 28, 29, 30 തീയതികളിൽ രണ്ടാംഘട്ട പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു ശേഷം ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കാനാണ് നീക്കം. രാജ്യത്തെ 7 ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയു ആണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

എല്ലാ ശനിയാഴ്ചകളും ഞായറാഴ്ചകളും ബാങ്ക് അവധിയാക്കുക, വിരമിച്ച ബാങ്ക് ജീവനക്കാരുടെ പെൻഷൻ തുക കാലാനുസൃതമായി പരിഷ്കരിക്കുക, പുതിയ പെൻഷൻ പദ്ധതി ഉപേക്ഷിച്ച് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, ഒഴിവുകൾ നികത്തുക, ബാങ്കുകളിൽ നിലവിലുള്ള ഒഴിവുകളിൽ സ്ഥിര നിയമനങ്ങൾ നടത്തുകയും, ബാങ്കിംഗ് സേവനങ്ങൾ സുഗമമാക്കാൻ ജീവനക്കാരുടെ എണ്ണം കൂട്ടുകയും ചെയ്യുക, നിശ്ചിത ജോലി സമയവും അമിതമായ ടാർ​ഗറ്റ് നൽകുന്നത് വഴി ഉണ്ടാകുന്ന മാനസിക സമ്മർദ്ദവും കുറയ്ക്കാൻ നടപടിയെടുക്കുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഭാര്യ ജീവനൊടുക്കിയത് ഒരു മാസം മുൻപ്, ഭർത്താവ് അതേ മുറിയിൽ മരിച്ച നിലയിൽ
ഒരുവയസ്സുള്ള കുഞ്ഞിനെ അമ്മ കഴുത്തറത്ത് കൊന്നത് വിവാഹവാർഷിക ദിനത്തിൽ; വീട്ടിൽപോകുന്നത് വിലക്കി, വിവാഹബന്ധത്തിൽ അസ്വാരസ്യങ്ങളെന്ന് മൊഴി