
കൊച്ചി:പുറത്താക്കാതിരിക്കാനുള്ള ഗവർണ്ണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരെ തിങ്കളാഴ്ച വൈകിട്ട് 5ന് മുമ്പ് വിസിമാര്‍ മറുപടി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.നോട്ടീസിന് മറുപടി നൽകാനുള്ള സമയപരിധി ഇന്ന് വൈകിട്ട് അവസാനിക്കാനിരിക്കെയാണ് വിഷയം ഹൈക്കോടതിയുടെ പരിഗണനക്ക് വന്നത്.രാജി വെയ്ക്കണമെന്ന ഗവർണരുടെ നോട്ടീസ് നേരത്തെ റദാക്കിയിരുന്നതായി വൈസ് ചാൻസിലർമാർ അറിയിച്ചു.ആദ്യ നോട്ടീസ് റദ്ദാക്കിയതിനാൽ അത് അനുസരിച്ചില്ല എന്ന കാരണത്താൽ രണ്ടാമത് നോട്ടീസ് അയക്കാൻ ആകില്ല. വൈസ് ചാന്‍സലര്‍ നിയമനത്തിൽ തെറ്റ് ഉണ്ടെങ്കിലും അത് തിരുത്താൻ ചാന്‍സലര്‍ക്ക് അധികാരമില്ലെന്നും വിസി മാർ വാദിച്ചു.
നിയമനത്തിൽ ക്രമകേട് ഉണ്ടെങ്കിൽ വിസി മാരുടെ നിയമനം നിലനിൽക്കില്ലെന്ന് കോടതി ഓർമിപ്പിച്ചു സുപ്രീകോടതി വിധി പ്രാവർത്തികം ആക്കുക മാത്രമല്ലേ ചാൻസലർ ചെയ്തുള്ളൂ എന്ന് കോടതി ചോദിച്ചു.ചാൻസിലർക്ക് സുപ്രീം കോടതിയോട് മറുപടി പറയാൻ ബാധ്യസ്ഥത ഉണ്ട്. കോടതി വിധി പ്രകാരം ചാൻസിലർക്കു ഇടപെടാമെന്നും ഹൈക്കോടതി പരാമര്‍ശിച്ചു. നോട്ടീസിന് രണ്ടു വിസി മാർ മറുപടി നൽകി എന്ന് ഗവര്‍ണറുടെ അഭിഭാഷകന്‍ അറിയിച്ചു.തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ട് 5നകം എല്ലാ വിസിമാരും ഗവര്‍ണര്‍ക്ക് വിശദീകരമം നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസ് ചെവ്വാഴ്ച പരിഗണിക്കാനായി മാറ്റി.
മുൻ കേരള സർവകലാശാല വി സി മഹാദേവൻ പിള്ള അടക്കം ഏഴ് പേരാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. ഗവർണറുടെ നടപടി നിയമപരമല്ലന്നാണ് ഹർജിക്കാർ പറയുന്നത്. എന്നാൽ ഗവർണറുടെ നോട്ടീസിന് മറുപടി നൽകുകയല്ലേ വേണ്ടത് എന്നായിരുന്നു ഹൈക്കോടതി കഴിഞ്ഞ ദിവസവും ഹർജിക്കാരോട് ചോദിച്ചത്.യുജിസി ചട്ടം പാലിക്കാതെയുള്ള നിയമനത്തിന്റെ പേരിൽ സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലറെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഒമ്പത് വി.സി.മാരോട് 24 മണിക്കൂറിനുള്ളിൽ ഗവർണർ രാജിവെയ്ക്കാൻ ആവശ്യപ്പെട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam