പുരാവസ്തു തട്ടിപ്പിലെ ഗൂഢാലോചനാ കേസ്, ഐ ജി ലക്ഷ്മൺ അറസ്റ്റിൽ

Published : Aug 23, 2023, 07:53 PM ISTUpdated : Aug 23, 2023, 08:54 PM IST
പുരാവസ്തു തട്ടിപ്പിലെ ഗൂഢാലോചനാ കേസ്, ഐ ജി ലക്ഷ്മൺ അറസ്റ്റിൽ

Synopsis

ചോദ്യം ചെയ്യലുകൾക്ക് പിന്നാലെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്.

കൊച്ചി : മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് ഗൂഢാലോചനാ കേസിൽ ഐ ജി ലക്ഷ്മൺ അറസ്റ്റിൽ. ചോദ്യം ചെയ്യലുകൾക്ക് പിന്നാലെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. ശേഷം ജാമ്യം നൽകി വിട്ടയച്ചു. 

മോൻസൻ മാവുങ്കൽ ഉൾപ്പെട്ട കോടികളുടെ സാമ്പത്തിക തട്ടിപ്പിന്‍റെ മുഖ്യ ആസൂത്രകനാണ് ഐജി ലക്ഷ്മൺ എന്നും ഗൂഢാലോചനയിലും ഐജി പങ്കാളിയാണെന്നും ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. 

മോൻസൻ കേസ് ആദ്യം വന്നപ്പോൾ ലക്ഷ്മണിനെ സസ്പെൻഡ് ചെയ്തെങ്കിലും ക്രൈം ബ്രാഞ്ച് പ്രതി ചേർത്തിരുന്നില്ല. എന്നാൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പ്രതിയാക്കിയതിന് പിന്നാലെയാണ് ഐജി ലക്ഷ്ണമണിനെയും പ്രതിയാക്കിയത്. എന്നാൽ മോൻസനുമായി ബന്ധമുണ്ടായിരുന്ന മുൻ പൊലീസ് മേധാവിക്കെതിരെ ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. 

മുഖ്യമന്ത്രിയുടെ ഓഫീസിലെ 'ഇടനിലക്കാരൻ' ആരോപണം, ഐജി ലക്ഷ്മണനെതിരെ നടപടിക്ക് സർക്കാർ നീക്കം

നേരത്തെ, ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയപ്പോൾ ആരോഗ്യ പ്രശ്നം ചൂണ്ടികാട്ടി ഹാജരാകുന്ന ഐജി ലക്ഷ്മൺ, ഒടുവിൽ വ്യാജ മെഡിക്കൽ സ‍ർട്ടിഫിക്കറ്റെന്ന സംശയമടക്കം അന്വേഷണ സംഘം ഉയർ‍ത്തിയതോടെയാണ് ചോദ്യംചെയ്യലിനെത്തിയത്. തിരുവനന്തപുരത്ത് മികച്ച ആയുർവേദ ആശുപത്രി ഉണ്ടായിരിക്കെ, വെള്ളായണിയിലെ ഡിസ്‌പെൻസറിയിലാണ് ഐജി ചികിത്സക്ക് പോയിരുന്നത്. ഐപിഎസ് പദവി ദുരുപയോഗം ചെയ്ത് വ്യാജ മെഡിക്കൽ രേഖ ഉണ്ടാക്കിയെന്ന് പിന്നാലെ അന്വേഷണ സംഘം ആരോപിച്ചു. മെഡിക്കൽ രേഖയിലടക്കം സംശയം പ്രകടിപ്പിച്ച് അന്വേഷണ സംഘം രംഗത്തെത്തിയതോടെയാണ് ചോദ്യം ചെയ്യലുമായി സഹകരിക്കാൻ ഐജി തയ്യാറായത്.   

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഹർജി തന്‍റെ അറിവോടെയല്ല,പിന്‍വലിക്കുമെന്ന് ഐജിലക്ഷ്മൺ, ചീഫ് സെക്രട്ടറിക്ക് കത്ത്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചായക്കടയ്ക്കു മുന്നിൽ യുവാക്കൾ തമ്മിൽ തർക്കം, പിന്നാലെ ലോഡ്ജിലെത്തിയും ആക്രമണം; പ്രതികൾ പിടിയിൽ
ഇടതു മുന്നണിയുടെ കാലത്ത് സ്ത്രീസുരക്ഷ ജലരേഖ, വനിതാ മന്ത്രിമാർ എവിടെയെന്ന് ഷാനിമോൾ ഉസ്മാൻ