പുരാവസ്തു തട്ടിപ്പ് കേസ്; ഐജി ലക്ഷ്മണയെ വീണ്ടും സസ്പെൻഡ് ചെയ്തു

Published : Sep 08, 2023, 08:01 PM ISTUpdated : Sep 08, 2023, 08:27 PM IST
പുരാവസ്തു തട്ടിപ്പ് കേസ്; ഐജി ലക്ഷ്മണയെ വീണ്ടും സസ്പെൻഡ് ചെയ്തു

Synopsis

പൊലീസിൻെറ യശ്ശസ്സിന് കളങ്കം വരുത്തിയ ലക്ഷ്മണിനെ സസ്പെൻഡ് ചെയ്യണമെന്ന ഡിജിപിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി സസ്പെൻഡ് ചെയ്തത്. 

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ ഐജി ഗുകുലോത്ത് ലക്ഷ്മണയെ വീണ്ടും സസ്പെൻഡ് ചെയ്തു. മോണ്‍സൻ മാവുങ്കലിൻെറ തട്ടിപ്പിൽ പങ്കാളിയായ ഐജിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. പൊലീസിൻെറ യശ്ശസ്സിന് കളങ്കം വരുത്തിയ ലക്ഷ്മണിനെ സസ്പെൻഡ് ചെയ്യണമെന്ന ഡിജിപിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി സസ്പെൻഡ് ചെയ്തത്. 

പുരാവസ്തു തട്ടിപ്പിൽ ആരോപണ വിധേയനായപ്പോള്‍ ഗുകുലോത്ത് ലക്ഷ്മണയെ മുമ്പും സസ്പെൻഡ് ചെയ്തിരുന്നു. ഒരു വർഷത്തിന് ശേഷമാണ് തിരികെയെടുത്തത്. ട്രെയിനിം​ഗ് ഐജിയായി നിയമനവും നൽകി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഐജി നൽകിയ ഹർജിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു. ആരോപണങ്ങള്‍ക്കിടെ ഹർജി പിൻവലിച്ച ഗുകുലോത്ത് ലക്ഷ്മണ മുഖ്യമന്ത്രിയുടെ ഓഫീസിന് വിശദീകരണവും നൽകിയിരുന്നു.

പുരാവസ്തു തട്ടിപ്പ് കേസ്: മുൻ ഡിഐജി സുരേന്ദ്രന്റെ ഭാര്യയ്ക്കും പങ്ക്, ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

PREV
click me!

Recommended Stories

'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്
അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി