ഭയന്ന് പിൻമാറ്റം? മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഹർജി ഐജി ലക്ഷമൺ പിൻവലിച്ചേക്കും

Published : Jul 31, 2023, 11:46 AM ISTUpdated : Jul 31, 2023, 12:35 PM IST
 ഭയന്ന് പിൻമാറ്റം? മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഹർജി ഐജി ലക്ഷമൺ പിൻവലിച്ചേക്കും

Synopsis

ചികിത്സയിലായതിനാൽ വിശദാംശങ്ങൾ അറിഞ്ഞില്ലെന്നാണ് വി ശദീകരണം. എന്നാൽ നടപടി ഭയന്ന് തലയൂരാനുള്ള ശ്രമമാണ് ഹർജി പിൻവലിച്ചതിന് പിറകിലെന്നും വിവരമുണ്ട്. 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഹർജി ഐജി ലക്ഷമൺ പിൻവലിച്ചേക്കും. അഭിഭാഷകൻ തയ്യാറാക്കി നൽകിയ ഹർജിയായിരുന്നു എന്നാണ് ലക്ഷമണയുമായി അടുത്ത വ്യത്തങ്ങൾ പറയുന്നത്. ചികിത്സയിലായതിനാൽ ഹർജിയുടെ വിശദാംശങ്ങൾ ഐജി  അറിഞ്ഞില്ലെന്നാണ് വിശദീകരണം. എന്നാൽ നടപടി ഭയന്ന് തലയൂരാനുള്ള ശ്രമമാണ് ഹർജി പിൻവലിച്ചതിന് പിറകിലെന്നും വിവരമുണ്ട്. 

മുഖ്യമന്ത്രിയുടെ ഓഫീസിലെ 'ഇടനിലക്കാരൻ' ആരോപണം, ഐജി ലക്ഷ്മണനെതിരെ നടപടിക്ക് സർക്കാർ നീക്കം 

മുഖ്യമന്ത്രിയുടെ ഓഫീസിൽ, ഭരണഘടനാ ബാഹ്യ അധികാര കേന്ദ്രം പ്രവർത്തിക്കുന്നുവെന്ന അതീവ ഗുരുതര ആരോപണമാണ് ഐ ജി ലക്ഷ്മണന്റെ ഹൈക്കോടതിയിലെ ഹർജിയിൽ ഉന്നയിച്ചത്. ഈ അധികാരകേന്ദ്രം സാമ്പത്തിക ഇടപാടുകളിൽ മധ്യസ്ഥത വഹിക്കുന്നുണ്ടെന്നാണ് ആക്ഷേപം. ഹൈക്കോടതി ആർബിട്രേറ്റർമാർക്ക് അയച്ച തർക്കം പോലും തീർപ്പാക്കുന്നുണ്ടെന്നും ആരോപണമുണ്ട്. മോൻസൻ മാവുങ്കൽ കേസിൽ പ്രതിസ്ഥാനത്തുള്ള ഐജിയുടെ വിടുതൽ ഹർജിയിലെ ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസിനെ കടുത്ത സമ്മർദ്ദത്തിലാക്കിയിരുന്നു. 

വിമർശനം ശക്തമായി, കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ മന്ത്രിയും കളക്ടറും; പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും

കേസിൽ നിന്നും രക്ഷപ്പെടാനുള്ള പ്രതിയുടെ ആരോപണത്തിനപ്പുറം ഐജിയുടെ ഹർജിക്ക് മാനങ്ങളുണ്ട്. ലക്ഷ്മണനെതിരെ കൂടുതൽ നടപടികൾക്കാണ് ആഭ്യന്തരവകുപ്പ് നീക്കം. ജാമ്യം കൊടുക്കണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ലക്ഷമണനെ വിട്ടയച്ചത്. പക്ഷെ സർവ്വീസിലിരിക്കെ ക്രിമിനൽ കേസിൽ അറസ്റ്റുണ്ടായാൽ സസ്പെൻഡ് ചെയ്യാൻ സാധ്യതയേറെയാണ്. ഒപ്പം ലക്ഷ്മണൻ ഉൾപ്പെട്ട മറ്റ് ആരോപണങ്ങളിൽ ഉടൻ വിശദമായ അന്വേഷണം നടത്തി കേസെടുക്കാനും നീക്കങ്ങളുണ്ട്. ഇതിനിടെയാണ് നടപടി ഭയന്ന് മൂലം ഹർജി പിൻവലിക്കാനുള്ള നീക്കം. 

'മുഖ്യമന്ത്രി പ്രതികരിക്കാത്തത് ആശ്ചര്യജനകം, എഫ്ബി പോസ്റ്റ് പോലും ഇടാത്തത് മുഖ്യമന്ത്രിക്ക് ചേർന്ന രീതിയല്ല'

https://www.youtube.com/watch?v=Ts6eDTlJiTU

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ബിജെപിക്ക്; കോഴിക്കോട് കോര്‍പ്പറേഷനില്‍ ചരിത്രത്തിലാദ്യം, പരസ്പരം പഴിചാരി  എല്‍‍ഡിഎഫും യുഡിഎഫും
'പേരിന്‍റെ അര്‍ത്ഥത്തിന് വിപരീതമായാണ് ഈ കുഞ്ഞമ്മ പറഞ്ഞുകൊണ്ടിരിക്കുന്നത്': ശ്രീനാദേവിയെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ്