കേരളത്തിൽ പ്രളയ പ്രതിരോധത്തിന് പുതിയ പദ്ധതി, 'കേരള ഫ്ലഡ് റെസിലിയൻസ് ഇനിഷ്യേറ്റീവ്'; ഐഐടി സംഘം സമഗ്ര രൂപരേഖ മുഖ്യമന്ത്രിക്ക് കൈമാറി

Published : Aug 14, 2026, 04:45 PM ISTUpdated : Aug 14, 2026, 04:49 PM IST
kerala rain

Synopsis

കേരളത്തിലെ പ്രളയവും മഴക്കെടുതികളും ശാസ്ത്രീയമായി പ്രതിരോധിക്കാൻ ഐഐടി സംഘം പുതിയ പദ്ധതി അവതരിപ്പിച്ചു. ‘കേരള ഫ്ലഡ് റെസിലിയൻസ് ഇനിഷ്യേറ്റീവ്’ പദ്ധതിയുടെ രൂപരേഖ മുഖ്യമന്ത്രിക്ക് കൈമാറി. തുടർനടപടികൾ പരിശോധിക്കാൻ അദ്ദേഹം നിർദ്ദേശം നൽകി

തിരുവനന്തപുരം: കേരളത്തിലെ മഴക്കെടുതികളും പ്രളയവും ശാസ്ത്രീയമായി പ്രതിരോധിക്കുന്നതിനായി പുതിയ പദ്ധതി. ഐ ഐ ടിയാണ് പുതിയ പദ്ധതി അവതരിപ്പിച്ചത്. 'കേരള ഫ്ലഡ് റെസിലിയൻസ് ഇനിഷ്യേറ്റീവ്' എന്ന പേരിലെ പദ്ധതിയുടെ സമഗ്ര രൂപരേഖ ഐ ഐ ടി വിദഗ്ധ സംഘം മുഖ്യമന്ത്രി വി ഡി സതീശന് കൈമാറി. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഐ ഐ ടി സംഘം പദ്ധതിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്തു. പുഴകളിലെ മണൽ നീക്കം ചെയ്യുന്നത് പ്രകൃതിയെ ദോഷകരമായി ബാധിക്കാത്ത രീതിയിൽ ശാസ്ത്രീയ പഠനത്തിന് ശേഷം മാത്രമേ നടപ്പിലാക്കാവൂ എന്ന് ഐ ഐ ടി വിദഗ്ധർ ശുപാർശ ചെയ്തു. പദ്ധതിയുടെ പ്രായോഗികതയും തുടർനടപടികളും അടിയന്തരമായി പരിശോധിക്കാൻ ബന്ധപ്പെട്ട വിവിധ വകുപ്പുകൾക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അഹമ്മദ് നജാദിന്റെ മരണം: പ്രതിഷേധം അവസാനിപ്പിച്ച് എസ്എഫ്ഐ, ആരോപണവിധേയരെ സസ്പെൻഡ് ചെയ്യുമെന്ന് ഉറപ്പ് നൽകി കോളേജ് അധികൃതർ
പ്രളയ പ്രതിരോധം:കേരള ഫ്‌ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ് നടപ്പാക്കാന്‍ സര്‍ക്കാര്‍; ഐഐടി സംഘം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു