വൻ സംവിധാനങ്ങളുമായി വീടിന്റെ ബാത്ത് റൂമിൽ വ്യാജ വാറ്റ്; അറിഞ്ഞെത്തിയ എക്സൈസുകാർ പിടിച്ചത് 2000 ലിറ്റർ വാഷ്

Published : Jun 07, 2024, 09:08 PM IST
വൻ സംവിധാനങ്ങളുമായി വീടിന്റെ ബാത്ത് റൂമിൽ വ്യാജ വാറ്റ്; അറിഞ്ഞെത്തിയ എക്സൈസുകാർ പിടിച്ചത് 2000 ലിറ്റർ വാഷ്

Synopsis

പിടിയിലായ അജേഷ് വേറെയും കേസുകളിലെ പ്രതിയായിരുന്നു എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ആലപ്പുഴ: വീടിന്റെ ബാത്ത്റൂമിൽ പ്രവർത്തിച്ചിരുന്നത് വൻ സന്നാഹങ്ങളോടെയുള്ള വ്യാജ വാറ്റ് കേന്ദ്രം. രഹസ്യ വിവരം ലഭിച്ച് എത്തിയ എക്സൈസ് കേന്ദ്രം രണ്ടായിരം ലിറ്റർ വാഷും, വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. ആലപ്പുഴ പറവൂർ ഭാഗത്ത് വാടകയ്ക്ക് എടുത്ത വീടിന്റെ കുളിമുറിയിലാണ് വാറ്റ് ഉപകരണങ്ങൾ സെറ്റ് ചെയ്തിരുന്നത്. ഇവിടെയുണ്ടായിരുന്ന അജേഷ് എന്ന യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇയാൾ വേറെയും ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറയുന്നു.

ആലപ്പുഴ എക്‌സൈസ് റേഞ്ച്  ഇൻസ്പെക്ടർ എം.ആർ മനോജും സംഘവും  ആലപ്പുഴ സർക്കിൾ ടീമും ചേർന്ന്  സംയുക്തമായാണ് പരിശോധന നടത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഇ.കെ അനിൽ, പ്രിവെന്റീവ് ഓഫീസർ  ജിജൂഷ് ഗോപി, സിവിൽ എക്സൈസ് ഓഫീസർമാരായ ഷെഫീക്ക്, അനിൽകുമാർ, രതീഷ് എന്നിവരും ആലപ്പുഴ സർക്കിൾ പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എസ്. മധു, മനോജ് വി.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ  വർഗീസ് പയസ്, ആന്റണി എന്നിവരുമാണ് സംഘത്തിലുണ്ടായിരുന്നത്. ആലപ്പുഴ ജില്ലയിൽ മദ്യ, മയക്ക് മരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 0477-2230182, 9400069486 എന്നീ നമ്പരുകളിൽ അറിയിക്കണെന്നും എക്സൈസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടുപ്പിച്ച് നാല് ദിവസം ബാങ്കില്ല, അടിയന്തര ഇടപാടുകൾ ഇന്നു തന്നെ നടത്തുക; മൂന്ന് ദിവസം അവധിയും പിന്നാലെ പണിമുടക്കും
തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മേയറില്ല! ഗവർണറടക്കം 22 പേരുടെ പട്ടികയിൽ വിവി രാജേഷിനെ ഉൾപ്പെടുത്തിയില്ല