
കൊവിഡ് മൂന്നാംതരംഗത്തെ നേരിടാനൊരുങ്ങുന്ന സംസ്ഥാനത്ത് പൾസ് ഓക്സിമീറ്റർ ബാങ്ക് സംവിധാനവുമായി ഐഎംഎയും വിദേശമലയാളി ഡോക്ടർമാരുടെ കൂട്ടായ്മയായ എകെഎംജിയും. ആവശ്യമുള്ള ആർക്കും, സമീപത്ത് ലഭ്യമായ പൾസ് ഓക്സിമീറ്റർ ഓൺലൈനായി അറിയാനാകും. വിവരം ലഭിച്ചാലുടൻ പൾസി ഓക്സിമീറ്റർ സൗജന്യമായി വീട്ടിലെത്തിച്ച് നൽകുകയും ചെയ്യുന്നതാണ് സംവിധാനം. മൂന്നാംതരംഗത്തിൽ രോഗികൾ കൂടിയാലും പൾസ് ഓക്സിമീറ്റർ ക്ഷാമമില്ലാതിരിക്കലാണ് ലക്ഷ്യം.
ക്വാറന്റീനിലോ വീട്ടിലെ ചികിത്സയിലോ ഇരിക്കുന്ന രോഗിക്ക് ഹെൽപ്പ്ലൈൻ നമ്പരായ 7994 981 333ൽ വിളിക്കാം. വിളി എത്തിയ ഉടനെ കൺട്രോൾ റൂമിൽ നിന്ന് മാപ്പ് പരിശോധിച്ച് രോഗിക്ക് ഏറ്റവുമടുത്തുള്ള പൾസ് ഓക്സിമീറ്റർ ബാങ്കിൽ വിവരമെത്തും. ഒരു ജില്ലയിൽ ഇത്തരത്തിൽ പൾസ് ഓക്സിമീറ്റർ ലഭ്യമായ 5 മുതൽ 10 വരെ കേന്ദ്രങ്ങളുണ്ടാകും. നേരിട്ടറിയാൻ ഈ കേന്ദ്രങ്ങളുടെ വിവരം രേഖപ്പെടുത്തിയ ഡിജിറ്റൽ മാപ്പും ലഭ്യമാണ്. ആദ്യഘട്ടത്തിൽ 4000 പൾസ് ഓക്സിമീറ്റർ വരെയാണ് സജ്ജമാക്കുന്നത്. 16ഓളം വിദേശമലയാളി ഡോക്ടർമാരുൾപ്പെടുന്ന 16ഓളം കൂട്ടായ്മകൾ ഒന്നിച്ചാണ് പണവും പൾസ് ഓക്സിമീറ്ററും കണ്ടെത്തിയത്. സംസ്ഥാനത്ത് വിപുലമായ വേരുകളുള്ള ഐഎംഎയുടെ ശൃംഖലയാണ് ഈ ബാങ്കിനെ ചലിപ്പിക്കുന്നത്.
ആവശ്യകത കൂടുന്നത് കണക്കാക്കി കൂടുതൽ വിപുലീകരിക്കാനാണ് ശ്രമം. പ്രാദേശിക ആരോഗ്യപ്രവർത്തകരെക്കൂടി സംവിധാനത്തിന്റെ ഭാഗമാക്കാൻ ശ്രമിക്കുന്നുണ്ട്. വീട്ടിലും ഡൊമിസിലറി കേന്ദ്രങ്ങളിലും കഴിയുന്ന രോഗികൾക്ക് അപകട സാഹചര്യമൊഴിവാക്കാൻ വളരെ പ്രധാനമാണ് രക്തത്തിലെ ഓക്സിജൻ നില കൃത്യമായി പരിശോധിച്ച് ഉറപ്പു വരുത്തൽ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam