'ഡോക്ടർ' പദവി: ഐഎംഎയുടെ അപ്പീൽ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി; 'തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാർ'

Published : Feb 24, 2026, 12:23 PM IST
kerala high court

Synopsis

ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളും പേരിന് മുന്നിൽ 'ഡോക്ടർ' എന്ന് ഉപയോഗിക്കുന്നത് വിലക്കണമെന്ന ഐഎംഎയുടെ ആവശ്യത്തിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. ഇത് സർക്കാരിന്റെ നയപരമായ കാര്യമാണെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി

കൊച്ചി: ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളും പേരിന് മുന്നിൽ ഡോക്‌ടർ എന്ന് ഉപയോഗിക്കുന്നത് വിലക്കണമെന്ന ഐഎംഎയുടെ ആവശ്യത്തിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി. അംഗീകൃത മെഡിക്കൽ ഡിഗ്രിയില്ലാത്ത ഫിസിയോ തെറപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറപ്പിസ്റ്റുകളും പേരിന് മുൻപിൽ ഡോക്ടർ എന്ന പദവി ഉപയോഗിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജികൾ. നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹർജി തള്ളിയതിനെതിരെയാണ് ഐഎംഎ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്ന് ജസ്റ്റിസുമാരായ സുശ്രുത് എ. ധർമാധികാരിയും പി.വി ബാലകൃഷ്ണനും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ആവശ്യം സർക്കാരിന് മുന്നിൽ ഉന്നയിച്ചാൽ അതിൽ വേഗത്തിൽ നടപടി സ്വീകരിക്കാൻ നിർദേശിക്കാമെന്നും കോടതി വ്യക്തമാക്കി. ഐഎംഎ അഭിഭാഷകർ നിലപാട് അറിയിക്കാൻ സമയം ആവശ്യപ്പെട്ടതിനാൽ ഹർജി മാർച്ച് മൂന്നിന് പരിഗണിക്കാനായി മാറ്റി. ഫിസിയോ തെറപ്പിസ്റ്റുകൾക്ക് ഡോക്ടർ”എന്ന പദവി ഉപയോഗിക്കാൻ നിയമം അനുവദിക്കുന്നില്ലെന്നാണ് ഐഎംഎയുടെ അപ്പീലിലെ വാദം. മെഡിക്കൽ കൗൺസിൽ നിയമത്തിലോ അനുബന്ധ നിയമങ്ങളിലോ ഡോക്ടർ പദവി മെഡിക്കൽ പ്രൊഫഷണലുകൾക്ക് മാത്രമായി നിജപ്പെടുത്തിയിട്ടില്ലെന്നും സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ കോടതിക്ക് ഇടപെടാനാകില്ലെന്നും വിലയിരുത്തിയാണ് സിംഗിൾ ബെഞ്ച് മുൻപ് ഐ.എം.എയുടെ ഹർജി തള്ളിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചോ​ദിക്കാതിരിക്കാനാകില്ല, ശബരിമലയിൽ സ്വർണം വല്ലതും ബാക്കിയുണ്ടോ? പരിഹാസവുമായി സുപ്രീം കോടതി
പ്രസവ സമയത്തെ പിഴവ്, കാത്തിരുന്ന് കിട്ടിയ കുഞ്ഞിനെ എടുക്കാൻ പോലുമാകാതെ ഹസ്ന ഫാത്തിമ, ഇതിനോടകം നടന്നത് 5 ഓപ്പറേഷൻ