ശ്രദ്ധിക്കുക, കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ പുതിയ അറിയിപ്പ്, കനത്ത മഴ തുടരുക രണ്ട് ദിവസം കൂടി, വടക്കൻ കേരളത്തിൽ 'ഓഫ്ഷോർ ഡ്രോപ്പ് വാൾ' പ്രതിഭാസം

Published : Jul 08, 2026, 05:22 PM IST
Kerala rain update

Synopsis

കേരളത്തിൽ രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് കാരണമാകുന്ന ഓഫ്ഷോർ ഡ്രോപ്പ് വാൾ എന്ന പ്രതിഭാസത്തെക്കുറിച്ചും അതിന്റെ സ്വാധീനത്തെക്കുറിച്ചും ലേഖനം വിശദീകരിക്കുന്നു.

തിരുവനന്തപുരം: കേരളത്തിൽ രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് 12 സെ.മീറ്ററിന് മുകളിലാണ് മഴ പ്രതീക്ഷിക്കുന്നത്. നാളെ 7 -12 സെ.മീറ്ററിന് ഇടയിൽ മഴ പ്രതീക്ഷിക്കുന്നു. ഇതിന് ശേഷം മഴ കുറയുമെന്നാണ് പ്രതീക്ഷ. വടക്കൻ കേരളത്തിൽ മാത്രമാണ് കനത്ത മഴയ്ക്ക് സാധ്യത. സംസ്ഥാനം മുഴുവൻ നിലവിൽ ഓറഞ്ച് അലർട്ടാണ് നൽകിയത്. പല മേഖലകളിലായി വ്യത്യസ്ത അളവിൽ കനത്ത മഴ ലഭിക്കുന്നതിന് കാരണം ഓഫ്ഷോർ ഡ്രോപ്പ് വാൾ എന്ന പ്രതിഭാസമാണെന്നും നിലവിൽ ഈ പ്രതിഭാസം വടക്കൻ കേരളത്തിൽ മാത്രമാണെന്നും ഐഎംഡി സീനിയർ സയൻ്റിസ്റ്റ് ഡോ നരേഷ് ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.

കടലിലെ പ്രതിഭാസമാണ് ഓഫ്ഷോര്‍ ഡ്രോപ് വാള്‍.  കടൽക്കാറ്റും തീരദേശ കാലാവസ്ഥയും കടലിനടിയിലെ കുത്തനെയുള്ള ഇടിവുകളിൽ തട്ടി ആഴക്കടലിലെ തണുത്ത വെള്ളം മുകളിലേക്ക് ഉയർന്നു വരും. ഇത് തീരപ്രദേശങ്ങളിലെ അന്തരീക്ഷ താപനില കുറയ്ക്കാനും, കടൽക്കാറ്റിന്റെ വേഗതയെയും ദിശയെയും സ്വാധീനിക്കാനും കാരണമാകുന്നു. മൂടൽമഞ്ഞിന്റെ രൂപീകരണത്തിന് ഈ പ്രതിഭാസം കാരണമാകും. പ്രാദേശികമായി കാറ്റിനും മഴക്കും കാരണമാകുകയും ചെയ്യും.  സമുദ്രോപരിതലത്തിലെ താപനിലയിൽ പെട്ടെന്ന് വ്യത്യാസമുണ്ടാകുന്നതിനാൽ മുകളിലെ വായുസമ്മർദ്ദത്തിലും മാറ്റം വരുന്നു. ഇത് പ്രാദേശികമായി പെട്ടെന്നുള്ള കാറ്റിനും ചെറിയ മഴമേഘങ്ങളുടെ രൂപീകരണത്തിനും കാരണമാകും.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ; ഖനന പ്രവർത്തനങ്ങൾക്ക് വിലക്ക്, ബീച്ച് ഉൾപ്പടെ ജലാശയങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു
'സംസ്ഥാനത്ത് മഴ ലഭിക്കുന്നത് ​ഗുണം, കടം വാങ്ങിയ വൈദ്യുതി തിരികെ നൽകുന്നു'; പ്രതിസന്ധിയിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്