'അച്ചടക്ക ലംഘനം ഉണ്ടായെങ്കിൽ നടപടി; സരിൻ സിപിഎമ്മിനൊപ്പം പോകാനുള്ള സാധ്യത കുറവ്': കെ സുധാകരൻ

Published : Oct 16, 2024, 06:35 PM ISTUpdated : Oct 16, 2024, 06:36 PM IST
'അച്ചടക്ക ലംഘനം ഉണ്ടായെങ്കിൽ നടപടി; സരിൻ സിപിഎമ്മിനൊപ്പം പോകാനുള്ള സാധ്യത കുറവ്': കെ സുധാകരൻ

Synopsis

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി സരിനെ തള്ളി കോണ്‍ഗ്രസ്.

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി സരിനെ തള്ളി കോണ്‍ഗ്രസ്. പരസ്യ പ്രതികരണം ശരിയായില്ലെന്ന് കോൺ​ഗ്രസ് നേതൃത്വം വിമർശിച്ചു. അച്ചടക്ക ലംഘനം നടത്തിയെങ്കിൽ നടപടിയെടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സരിൻ സിപിഎമ്മിനൊപ്പം പോകാനുള്ള സാധ്യത കുറവാണെന്നും സുധാകരൻ പറഞ്ഞു. 

അഴിമതി ആരോപണത്തെ തുടർന്ന് ജീവനൊടുക്കിയ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പൊലീസ് നടപടി നിയമാനുസൃതമല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും കെ സുധാകരൻ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതി ആരോപണം ഉയർത്തിയതിന് പിന്നാലെയാണ് എഡിഎം  ജീവനൊടുക്കിയത്. പിപി ദിവ്യ കൊലപാതകിയാണെന്ന് രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തിയ കെ സുധാകരൻ ദിവ്യ രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടു.

 

PREV
click me!

Recommended Stories

കളം നിറഞ്ഞത് സ്വർണ്ണക്കൊള്ളയും പെണ്ണുകേസും, ബഹ്മാസ്ത്രത്തിൽ കണ്ണുവച്ച് എൽഡിഎഫും യുഡിഎഫും, സുവർണാവസരം നോട്ടമിട്ട് ബിജെപി; ഒന്നാം ഘട്ടത്തിൽ ആവോളം പ്രതീഷ
ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ച'