പാലക്കാട് വിദ്യാർത്ഥിയെ മർദിച്ച സംഭവം; ആരോപണവിധേയനായ അധ്യാപകന് സസ്പെൻഷൻ, പ്രതിഷേധം ശക്തമായതിനെ തുടർന്ന് നടപടി

Published : Aug 07, 2026, 05:04 PM IST
suspension naushad

Synopsis

പരിക്കേറ്റ വിദ്യാർത്ഥിയെ ചെർപ്പുളശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അധ്യാപകൻ നിരന്തരം വിദ്യാർത്ഥികളെ ക്രൂരമായ ഉപദ്രവിക്കാറുണ്ടെന്നും മുൻപും സമാനമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട് എന്നും വിദ്യാർത്ഥി പറഞ്ഞു.

പാലക്കാട്: പാലക്കാട് തൃക്കടീരി പിടിഎം ഹയർ സെക്കൻ്ററി സ്‌കൂളിൽ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ ആരോപണ വിധേയനായ അധ്യാപകൻ നൗഷാദിന് സസ്പെൻഷൻ. പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് സസ്പെൻഷൻ. ക്ലാസിൽ സംസാരിച്ചതിന് 9-ാം ക്ലാസുകാരനെ അധ്യാപകൻ മുഖത്തടിച്ചെന്നാണ് പരാതി. സ്‌കൂളിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തിയിരുന്നു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം കേസെടുക്കുമെന്ന് ചെർപ്പുളശ്ശേരി പൊലീസ് അറിയിച്ചു. ക്ലാസ് റൂമിൽ സംസാരിച്ചതിന് അധ്യാപകനായ നൗഷാദ്, മുഖത്ത് അടിച്ചുവെന്നാണ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ പരാതി. പരിക്കേറ്റ വിദ്യാർത്ഥിയെ ചെർപ്പുളശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അധ്യാപകൻ നിരന്തരം വിദ്യാർത്ഥികളെ ക്രൂരമായ ഉപദ്രവിക്കാറുണ്ടെന്നും മുൻപും സമാനമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട് എന്നും വിദ്യാർത്ഥി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേസ് നടത്തിപ്പിനായി ​ഗൂ​ഗിൾ പേയിൽ സഹായമഭ്യർഥിച്ച് അർജുൻ ആയങ്കി; കേസ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്ന് സ്റ്റോറി
അതിതീവ്ര മഴ മുന്നറിയിപ്പ്: വയനാട്, കാസർകോട്, കോഴിക്കോട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു