ഇതര സംസ്ഥാന തൊഴിലാളികളെ കുത്തിയ സംഭവം; ബംഗാൾ സ്വദേശി അറസ്റ്റിൽ

Published : Jul 30, 2023, 04:20 PM ISTUpdated : Jul 30, 2023, 06:54 PM IST
 ഇതര സംസ്ഥാന തൊഴിലാളികളെ കുത്തിയ സംഭവം; ബംഗാൾ സ്വദേശി അറസ്റ്റിൽ

Synopsis

കൊച്ചി മുനമ്പത്ത് നിന്നാണ് പ്രതി പിടിയിലായത്. ഉദ്ധവ് ദാസ് എന്നയാളാണ് പിടിയിലായത്. ബംഗാൾ സ്വദേശിയായ ശംഭു സർദാറിനെയും സുഹൃത്തിനെയുമാണ് കൊല്ലാൻ ശ്രമിച്ചത്. കടവരാന്തയിൽ കിടന്നുറങ്ങുമ്പോഴായിരുന്നു ആക്രമണം.

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ബംഗാൾ സ്വദേശി അറസ്റ്റിൽ. കൊച്ചി മുനമ്പത്ത് നിന്നാണ് പ്രതി പിടിയിലായത്. ഉദ്ധവ് ദാസ് എന്നയാളാണ് പിടിയിലായത്. ബംഗാൾ സ്വദേശിയായ ശംഭു സർദാറിനെയും സുഹൃത്തിനെയുമാണ് കൊല്ലാൻ ശ്രമിച്ചത്. കടവരാന്തയിൽ കിടന്നുറങ്ങുമ്പോഴായിരുന്നു ആക്രമണം. 3 മാസം മുമ്പ് ഉദ്വബിനെയും അമ്മയെയും ബംഗാളിൽവെച്ച് ശംഭു സർദാർ ആക്രമിച്ചിരുന്നു. ഇതേ തുടർന്നാണ് ഉദ്ധവ് ദാസ് ശംഭുവിനെ ആക്രമിച്ചത്.
തമിഴ്നാട് സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; 52കാരന്‍ പിടിയില്‍ 

അതേസമയം, ആലുവയില്‍ അഞ്ച് വയസ്സുകാരിയെ അതിഥി തൊഴിലാളി ക്രൂരമായി കൊലപ്പെടുത്തിയ സാഹചര്യത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി നിയമനിര്‍മ്മാണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കേന്ദ്ര കുടിയേറ്റ നിയമത്തിലെ വ്യവസ്ഥകൾ തൊടാതെയായിരിക്കും നിയമനിർമ്മാണം. കൃത്യമായ കണക്കുകൾ ശേഖരിക്കുന്നതിൽ ഇപ്പോഴും തടസ്സങ്ങളുണ്ട്. ഓണത്തിന് മുമ്പ് അതിഥി ആപ്പ് പ്രവർത്തനം തുടങ്ങും. ക്യാമ്പുകൾ സന്ദർശിച്ച് ഓരോ തൊഴിലാളിയുടെയും വിവരങ്ങൾ ശേഖരിക്കും. ഏതു സംസ്ഥാനത്തു നിന്നാണോ വരുന്നത് അവിടെത്തെ പൊലിസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും.

ഈദ് അവധിക്ക് നാട്ടിലെത്തി, ഇന്ന് തിരികെയെത്തേണ്ട സൈനികനെ കാണാനില്ല; തട്ടിക്കൊണ്ടുപോയെന്ന് സംശയം

ലേബർ വകുപ്പിൻ്റെ സർട്ടിഫിക്കറ്റും നിർബന്ധമാക്കും. വ്യവസ്ഥകൾ നിർബന്ധമാക്കുമ്പോൾ തൊഴിലാളികളുടെ വരവ് കുറയ്കാൻ കഴിയും. ആലുവയിലുണ്ടായത് ഏറ്റവും വേദനയുണ്ടായ സംഭവമാണ്. ആ കുട്ടിയുടെ കുടുംബം കേരളത്തിൽ സന്തോഷത്തോയെയാണ് കഴിഞ്ഞത്. നമ്മുടെ തൊഴിലാളികൾക്ക് നൽകുന്നതിനെക്കാൾ പരിരക്ഷ അതിഥികൾക്ക് നൽകുന്നുണ്ട്. അതവർ ദുരുപയോഗം ചെയ്യാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.

https://www.youtube.com/watch?v=JL70IO2uuWk

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയുടെ വേദിയിലെ 'അകലം'; ശ്രീലേഖയുടെ പ്രതികരണം; ''ക്ഷണിച്ചാലല്ലാതെ അടുത്തേക്ക് പോകരുതെന്നാണ് പരിശീലിച്ചത്'
കെഎസ്ആർടിസി ജീവനക്കാരുടെ ചതി! റിസർവ് ചെയ്‌ത് കാത്തിരുന്ന യാത്രക്കാരൻ പെരുവഴിയിൽ! താമരശേരി പുതിയ സ്റ്റാൻ്റിൽ കയറാതെ പോയി