കുരീക്കാട് കനാലിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹത സംശയിച്ച് പൊലീസ്

Published : Nov 30, 2024, 11:51 AM IST
കുരീക്കാട് കനാലിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹത സംശയിച്ച് പൊലീസ്

Synopsis

എറണാകുളം ചോറ്റാനിക്കരയ്ക്കടുത്ത് യുവതിയെ ദുരൂഹ സാഹചര്യത്തിൽ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ്. 

കൊച്ചി: എറണാകുളം ചോറ്റാനിക്കരയ്ക്കടുത്ത് യുവതിയെ ദുരൂഹ സാഹചര്യത്തിൽ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ്. കുരീക്കാട് കനാലിൽ  ഇന്ന് രാവിലെയാണ് മായ എന്ന യുവതിയെ മരിച്ച നിലയിലും വിനിൽ എന്ന പുരുഷനെ അവശ നിലയിലും കണ്ടെത്തിയത്.

ഇരുവരും യാത്ര ചെയ്തിരുന്ന ബൈക്ക്  രാത്രി നിയന്ത്രണം വിട്ട് കനാലിൽ പതിക്കുകയും തുടർന്ന് ചോര വാർന്ന് യുവതി മരിക്കുകയും ചെയ്തെന്നാണ് പ്രാഥമിക അനുമാനം.ഒപ്പം ഉണ്ടായിരുന്ന പുരുഷൻ്റെ മൊഴികളിലെ അവ്യക്തതയാണ് പോലീസിനെയും ആശയക്കുഴപ്പത്തിൽ ആക്കുന്നത്. ഇരുവരും നിയമപരമായി വിവാഹിതരെല്ലെന്നും ലിവിങ് ടുഗതർ പങ്കാളികളാണെന്നും പോലീസ് പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടും വരെ വിനിലിനെ കസ്റ്റഡിയിൽ സൂക്ഷിക്കാനാണ് പോലീസ് തീരുമാനം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൾസർ സുനിയെ കുറിച്ച് കടുത്ത ഭാഷയിൽ കോടതി; 'പള്‍സര്‍ സുനി മറ്റുള്ളവരെ പോലെയല്ല, ഒരു ദയയും അർഹിക്കുന്നില്ല'
കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര്‍ സുനി പറഞ്ഞത് ഒരൊറ്റ കാര്യം, 'തനിക്ക് അമ്മ മാത്രമാണ് ഉള്ളത്'