
തിരുവനന്തപുരം: സ്വാതന്ത്യദിനം ആഘോഷിക്കാനുള്ള സത്ബുദ്ധി സി പി എമ്മിന് തോന്നിയതിൽ സന്തോഷമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ആഗസ്റ്റ് പതിനഞ്ച് ആപത്ത് പതിനഞ്ച് എന്നതായിരുന്നു സിപിഎം മുദ്രാവാക്യം. ഗാന്ധിജിയെ തള്ളിപ്പറഞ്ഞ രാഷ്ട്രീയ പ്രസ്ഥാനമാണ് സി പി എം. അവർ ചെയ്തത് തെറ്റാണെന്ന് പറയാനുള്ള ആർജ്ജവം സിപിഎം കാണിക്കണം. കോൺഗ്രസിൻറെ പൈതൃകം സിപിഎം അംഗീകരിച്ചുവെന്നും കെ സുധാകരൻ പറഞ്ഞു. പ്രധാനമന്ത്രി ജനങ്ങൾക്കിടയിൽ വർഗീയതയുടെ തീ കോരിയിടുകയാണെന്ന് സുധാകരൻ ആരോപിച്ചു. വിഭജനത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്നത് അതുകൊണ്ടാണ്. പ്രധാനമന്ത്രിയുടെ മനസിൽ ഹിന്ദു വർഗീയതയാണെന്നു കെ സുധാകരൻ തിരുവനന്തപുരത്ത് പറഞ്ഞു. കെ പി സി സി യിൽ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു സുധാകരൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam