കൊച്ചി ലുലു ടവറിൽ ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബൽ ക്യാപ്പബിലിറ്റി സെന്‍റർ ആരംഭിച്ചു; സന്തോഷം പങ്കുവെച്ച് മന്ത്രി

Published : Nov 18, 2024, 07:50 PM ISTUpdated : Nov 18, 2024, 07:59 PM IST
കൊച്ചി ലുലു ടവറിൽ ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബൽ ക്യാപ്പബിലിറ്റി സെന്‍റർ ആരംഭിച്ചു; സന്തോഷം പങ്കുവെച്ച് മന്ത്രി

Synopsis

52 രാജ്യങ്ങളിലായി 32000ത്തിലധികം പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനം ഇന്ത്യയിലും നിരവധി സ്ഥലങ്ങൾ പ്രഥമഘട്ടത്തിൽ പരിശോധിച്ചതിന് ശേഷമാണ് കേരളം തെരഞ്ഞെടുത്തത്

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബൽ ക്യാപ്പബിലിറ്റി സെന്‍റര്‍ കൊച്ചിയിൽ. അമേരിക്ക ആസ്ഥാനമായി ഓയിൽ ആൻ്റ് ഗ്യാസ് മേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ടെക്നോളജി ദാതാക്കളായ NOV Inc(നാഷണൽ ഓയിൽ വെൽ) കമ്പനി ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബൽ ക്യാപ്പബിലിറ്റി സെൻ്റർ കേരളത്തിൽ ആരംഭിച്ചതായി മന്ത്രി പി രാജീവാണ് അറിയിച്ചത്. 

52 രാജ്യങ്ങളിലായി 32000ത്തിലധികം പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനം ഇന്ത്യയിലും നിരവധി സ്ഥലങ്ങൾ പ്രഥമഘട്ടത്തിൽ പരിശോധിച്ചതിന് ശേഷമാണ് കേരളം തെരഞ്ഞെടുത്തത്. കൊച്ചി ഇൻഫോപാർക്കിലെ ലുലു സൈബർ ടവറിൽ ആരംഭിച്ചിട്ടുള്ള കേന്ദ്രത്തിൽ  സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ്ങ് സെൻ്റർ, കോർപ്പറേറ്റ് ഡിജിറ്റൽ സർവീസ്, കസ്റ്റമർ സപ്പോർട്ട് സെൻ്റർ എന്നീ സൗകര്യങ്ങൾ ലഭ്യമാകും. 

കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ കേരളത്തിലേക്ക് കടന്നുവരുന്ന നാലാമത്തെ ആഗോള കമ്പനിയാണ് നാഷണൽ ഓയിൽ വെൽ എന്ന് മന്ത്രി പറഞ്ഞു. ലോകത്തിൻ്റെ എല്ലാ കോണുകളിലും നാളെ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ഇവിടെ നിന്ന് ഉൽപാദിപ്പിക്കുന്നതാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് കമ്പനി അധികൃതർ ഉദ്ഘാടനവേളയിൽ പ്രഖ്യാപിച്ചത്. 

അവരെല്ലാവരും തന്നെ കേരളത്തിൻ്റെ മികച്ച ടാലൻ്റ് പൂളിനെ പ്രശംസിക്കുകയും ചെയ്തത് എന്തുകൊണ്ട് കേരളം നൂതന സാങ്കേതിക വിദ്യാ വ്യവസായങ്ങളെ ഇവിടേക്ക് ആകർഷിക്കുന്നു എന്നതിനുള്ള ഏറ്റവും അനുയോജ്യമായ തെളിവാണ്. ഒപ്പം മറ്റ് പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ലഭ്യമായിട്ടുള്ള ശുദ്ധവായുവും ജലലഭ്യതയും വൈജ്ഞാനിക സമ്പദ്ഘടനാ വികസനവുമെല്ലാം കേരളത്തെ ഇൻ്റസ്ട്രിയൽ റെവല്യൂഷൻ 4.0 കമ്പനികളുടെ ശ്രദ്ധാകേന്ദ്രമായി മാറ്റുകയാണെന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേർത്തു. 

ഊർജ്ജ മേഖലയിൽ നൂതനത്വവും മികവും ഉറപ്പുവരുത്തുന്ന ഗ്ലോബൽ കേപബിലിറ്റി സെൻ്റർ എന്ന നിലയിൽ കൊച്ചി കേന്ദ്രത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് എൻ. ഓ. വി ഡിജിറ്റൽ ടെക്നോളജി സർവ്വീസസ് ഡയറക്ടർ സ്റ്റാലി ജോർഡൻ പറഞ്ഞു. ഇന്ത്യയിലെ മികച്ച പ്രതിഭ ഉപയോഗപ്പെടുത്താൻ പുതിയ സെൻ്റർ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. സോഫ്റ്റ്വെയർ എഞ്ചിനീയറിംഗ് സെൻ്റർ, കോർപ്പറേറ്റ് ഡിജിറ്റൽ സർവ്വീസസ്, കസ്റ്റമർ സപ്പോർട്ട് സെൻ്റർ എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളിൽ ശ്രദ്ധയൂന്നിയാവും കൊച്ചി കേന്ദ്രം പ്രവർത്തിക്കുക. എൻ. ഓ.വി ഉൽപന്നങ്ങളുടെ വൈവിധ്യം ലക്ഷ്യമിട്ട് ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുക, സ്ഥാപനത്തിൻ്റെ ആഭ്യന്തര ഡിജിറ്റൽ പരിവർത്തനം സുഗമമാക്കുക, ആഗോള ഉപഭോക്തൃ സേവനം വിപുലപ്പെടുത്തുക എന്നിവയാണ് കൊച്ചി കേന്ദ്രം വഴി എൻ. ഓ. വി ലക്ഷ്യമിടുന്നത്.

1862 ൽ രൂപീകൃതമായ എൻ. ഒ. വി 52 രാജ്യങ്ങളിലായി 552 കേന്ദ്രങ്ങളിൽ സാന്നിധ്യമുള്ള ബഹുരാഷ്ട്ര കമ്പനിയാണ്. പാരമ്പര്യേതര - ആഴക്കടൽ എണ്ണ - വാതക ഖനനത്തിനായി ആധുനിക സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലും ഉപകരണങ്ങൾ നിർമ്മിക്കുന്നതിലും മുൻനിരയിലുള്ള കമ്പനിയുമാണ്. ലോകോത്തര കമ്പനികൾ കേരളം പ്രവർത്തന കേന്ദ്രമാക്കുന്നതിലെ മറ്റൊരു ഉദാഹരണമാണ് എൻ.ഒ.വി എന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.

ചുവരില്‍ അള്ളിപ്പിടിച്ച് ചെറിയ വിടവുകളിലൂടെ അകത്ത് കയറും; സിസിടിവി ഇല്ലെന്ന് ഉറപ്പാക്കി മാത്രം മോഷണം, അറസ്റ്റ്

വാഗമൺ റൂട്ടിലെ പരിശോധന, കുടുങ്ങിയത് കൊച്ചിക്കാരനായ യുവനടനും സുഹൃത്തും; 10.50 ഗ്രാം എംഡിഎംഎ അടക്കം പിടിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒടുവിൽ കൊച്ചിക്കാർ കാത്തിരുന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു; പണ്ഡിറ്റ് കറുപ്പൻ റോഡിൽ പുതിയ ആധുനിക ഫിഷ് ലാൻഡിംഗ് സെന്റർ ഉയരും
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: മുരാരി ബാബുവിന്റെ വീട്ടിലെ രേഖകൾ പിടിച്ചെടുത്ത് ഇഡി, പരിശോധന അവസാനിപ്പിച്ചു