നുപുർ ശർമ്മയുടെ പ്രവാചക നിന്ദ: ഇന്ത്യ ലോകത്തിന് മുന്നിൽ മാപ്പ് പറയണമെന്ന് സമസ്‌ത

Published : Jun 08, 2022, 06:34 PM IST
നുപുർ ശർമ്മയുടെ പ്രവാചക നിന്ദ: ഇന്ത്യ ലോകത്തിന് മുന്നിൽ മാപ്പ് പറയണമെന്ന് സമസ്‌ത

Synopsis

ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കന്മാരുടെ പ്രസ്താവന ആയത്‌കൊണ്ട് അതിനെ ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ലെന്നും സമസ്ത പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു

കോഴിക്കോട്: നുപുർ ശർമ്മയുടെ പ്രവാചക നിന്ദ പ്രസ്താവനയിൽ രാജ്യം മാപ്പ് പറയണമെന്ന് സമസ്ത. ഇതിലൂടെ രാജ്യത്തിനുണ്ടായ കളങ്കം തീർക്കണമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പുറത്തുവിട്ട വാർത്താ കുറിപ്പിൽ പറയുന്നു. രാജ്യത്തിന്റെ യശസിന് കളങ്കം വരുത്തുന്ന വിധത്തില്‍ ഉത്തരവാദപ്പെട്ടവരില്‍ നിന്നു നിരന്തരം പ്രവാചക നിന്ദയും പരമത വിദ്വേഷ പ്രചാരണവും ഉണ്ടാകുന്നുണ്ടെന്നും ഇത് തടയാന്‍ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും സമസ്ത ആവശ്യപ്പെട്ടു. 

ബി.ജെ.പി വാക്താവ് നുപൂര്‍ ശര്‍മയുടെ പ്രസ്താവന തികച്ചും അത്യന്തം അപലപനീയവും ഖേദകരവുമാണ്. ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കന്മാരുടെ പ്രസ്താവന ആയത്‌കൊണ്ട് അതിനെ ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ലെന്നും സമസ്ത പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെയും പ്രസ്താവനകളുടെയും തുടര്‍ച്ചയായി വേണം ഇതിനെ കരുതാന്നെന്ന് വാർത്താക്കുറിപ്പിലുണ്ട്. 

അതുകൊണ്ട് പാര്‍ട്ടി നടപടി കൊണ്ട് മാത്രം ഈ പ്രശ്‌നം തീര്‍ക്കാന്‍ സാധിക്കില്ല. കേന്ദ്ര സര്‍ക്കാർ ഔദ്യോഗികമായി മാപ്പുപറയുകയും പ്രവാചക നിന്ദ നടത്തിയവര്‍ക്കെതിരെ മാതൃകാപരമായി നടപടി സ്വീകരിക്കുകയും വേണം. ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരമുള്ള  കുറ്റങ്ങള്‍ ചാര്‍ത്തിക്കൊണ്ട് പ്രവാചക നിന്ദ നടത്തിയ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിച്ച് ശിക്ഷ ഉറപ്പു വരുത്താനുള്ള നീക്കം കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം. ഇപ്രകാരം നമ്മുടെ രാജ്യം മാതൃകാപരമായ നടപടികള്‍ സ്വീകരിച്ച് ലോക രാജ്യങ്ങള്‍ക്കിയില്‍ അഭിമാനത്തിനും യശസിനും ഇന്ത്യക്ക് ഉണ്ടായ കുറവ് പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'നാണംകെട്ടത് ഗണേഷ് കുമാറല്ല മുഖ്യമന്ത്രിയാണ്, അതിജീവിതക്ക് ഐക്യദാർഢ്യമറിയിച്ചുള്ള കപ്പ് ഇനി ഉയർത്തരുത്'; ഗണേഷ് കുമാർ വിവാദത്തിൽ വിഡി സതീശൻ
ചായക്കടയ്ക്കു മുന്നിൽ യുവാക്കൾ തമ്മിൽ തർക്കം, പിന്നാലെ ലോഡ്ജിലെത്തിയും ആക്രമണം; പ്രതികൾ പിടിയിൽ