'ഉറക്കമില്ല, കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളുടെ കുടുംബങ്ങൾ ആശങ്കയില്‍'; ഇറാൻ ഇസ്രയേല്‍ സംഘർഷം അയവില്ലാതെ തുടരുന്നു

Published : Mar 02, 2026, 04:43 PM IST
Iran Israel war

Synopsis

ഇസ്രയേല്‍-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ കുടുംബങ്ങൾ അസ്വസ്ഥതയിലാണ്. 1,200-ലധികം ഇന്ത്യൻ വിദ്യാർത്ഥികളാണ് ഇറാനിൽ കുടുങ്ങിക്കിടക്കുന്നത്

ദില്ലി: ഇസ്രയേല്‍-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ കുടുംബങ്ങൾ അസ്വസ്ഥതയിലാണ്. 1,200-ലധികം ഇന്ത്യൻ വിദ്യാർത്ഥികളാണ് ഇറാനിൽ കുടുങ്ങിക്കിടക്കുന്നത്. വ്യോമാതിർത്തികൾ അടച്ചിരിക്കുന്നതിനാല്‍ രാജ്യത്തേക്ക് മടങ്ങാൻ സാധിക്കാത്ത സാഹചര്യമാണ് നിലവില്‍. സാഹചര്യം രൂക്ഷമാകുന്നതിന് മുമ്പ് പലരും മടങ്ങിയിരുന്നെങ്കിലും പരീക്ഷ ഉൾപ്പെടെയുള്ള കാരണങ്ങളാല്‍ ചില വിദ്യാർത്ഥികൾ ഇറാനില്‍ തന്നെ തുടരുകയായിരുന്നു.

ജമ്മു കശ്മീരിലെ ശ്രീനഗറിൽ നിന്നുള്ള 18 കാരി സോബിയ ഖാൻ എന്ന മെഡിക്കല്‍ വിദ്യാർത്ഥിനിയുടെ മാതാപിതാക്കൾ തങ്ങളുടെ ആശങ്ക മാധ്യമങ്ങളെ അറിയിച്ചിരുന്നു. നിലവില്‍ തെഹ്റാനിലെ ഹോസ്റ്റൽ മുറിയിൽ കഴിയുകയാണ് സോബിയ. കഴിഞ്ഞ ദിവസമാണ് സോബിയയുമായി സംസാരിക്കാൻ സാധിച്ചതെന്നും പിന്നീട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ല, ഫോണ്‍ ചെയ്തപ്പോൾ അവൾ കരയുകയായിരുന്നു. സ്ഫോടന ശബ്ദം കേൾക്കുന്നുണ്ടെന്ന് പറഞ്ഞു. ഞങ്ങൾ ദിവസങ്ങളായി ഉറങ്ങിയിട്ട് എന്നുമാണ് സോബിയയുടെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞത്. ജമ്മു കശ്മീർ, പഞ്ചാബ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് പ്രധാനമായും പ്രതിസന്ധിയിലായിരിക്കുന്നത്. ഇവരുടെ കുടുംബങ്ങൾ സർക്കാരിന്‍റേയും വിദേശകാര്യ മന്ത്രാലയത്തിന്‍റെയും ഇടപെടലിനായി കാത്തിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വര്‍ക്കലയില്‍ 19 കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം; പെൺകുട്ടി ആശുപത്രി വിട്ടു, ശ്രീക്കുട്ടിയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയുണ്ടെന്ന് അമ്മ
സിറ്റിംഗ് എംഎൽഎ കുരുക്ക്, ആലപ്പുഴ സിപിഎമ്മിൽ അപ്രതീക്ഷിത ട്വിസ്റ്റ്; കായംകുളത്ത് പ്രതിഭ തന്നെ ഇറങ്ങിയേക്കും, ജില്ലാ സെക്രട്ടറി നാസർ മത്സരിച്ചേക്കില്ല