
തിരുവനന്തപുരം: വ്യവസായികളും സംരഭകരുമായി സർക്കാരിന് മികച്ച ബന്ധമെന്ന് വ്യവസായ മന്ത്രി പി രാജീവ്. സംസ്ഥാനത്ത് നല്ല രീതിയിൽ വ്യവസായം തുടങ്ങാൻ കഴിയുന്ന സാഹചര്യമുണ്ട്. സർക്കാരിന് തുറന്ന സമീപനമാണ് ഇക്കാര്യത്തില്‍ ഉള്ളത്. കിറ്റെക്സ് വിഷയത്തിൽ കാര്യങ്ങൾ വിശദീകരിച്ചതാണ്. വീണ്ടും ചർച്ചക്ക് തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആട്ടി പായിച്ചു എന്ന പരാമർശം ദൗർഭാഗ്യകരമാണ്. ഇത് സമൂഹം വിലയിരുത്തട്ടെ. ഒരു തരത്തിലുള്ള പ്രതികാര നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല. സഹകരണം സംസ്ഥാനത്തിന്‍റെ അധികാരത്തിൽപ്പെട്ടതാണ്. സംസ്ഥാന സർക്കാരിന്‍റെ അധികാരത്തിന് മേലുള്ള കടന്നാക്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കിറ്റക്സ് വിവാദം കേരളത്തിലേക്ക് വ്യവസായങ്ങൾ വരാതിരിക്കനുള്ള ഗൂഢാലോചന ആണോ എന്ന് സംശയിക്കണമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam